Google Pixel 6A: ഗൂഗിൾ 6 എ, ഇന്ത്യയിലേക്ക് എത്തുന്നു, പരീക്ഷണമല്ല; വലിയ പ്രതീക്ഷ

2020-ലാണ് ഗൂഗിൽ പിക്സൽ 4 A ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് 2020-ൽ 5Aയും ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയായിരുന്നു (google pixel 6A indian lunching time)

Written by - Zee Malayalam News Desk | Last Updated : May 12, 2022, 01:07 PM IST
  • ഒരു പ്ലാസ്റ്റിക് ബാക്ക്, മെറ്റാലിക് ഫ്രെയിം അടങ്ങുന്നതാണ് ഫോണിൻറെ ഡിസൈൻ
  • ചോക്ക്, ചാർക്കോൾ, സേജ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്
  • 12MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ-റിയർ ക്യാമറ
Google Pixel 6A: ഗൂഗിൾ 6 എ, ഇന്ത്യയിലേക്ക് എത്തുന്നു, പരീക്ഷണമല്ല; വലിയ പ്രതീക്ഷ

ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോൺ സീരിസിലെ പിക്സൽ 6 എ ഉടൻ ഇന്ത്യയിലേക്ക് എത്തും. ഗൂഗിളിൻറെ നെക്സറ്റ് ജനറേഷൻ മിഡ് ബജറ്റ് ഫോണുകളിൽ ഒന്നാണിത്. ഗൂഗിൾ തന്നെയാണ് ഫോണിൻറെ ഇന്ത്യൻ എൻട്രി ട്വീറ്റ് ചെയ്തത്. എന്നാൽ എപ്പോളാണിത് എത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. നിലവിൽ പിക്സൽ സീരിസിലെ 5A ആണ് ലഭ്യമായിട്ടുള്ളത്.  2022-ൽ തന്നെയാവും ഫോൺ എത്തുക എന്നതാണ് നിലവിലെ വിവരങ്ങൾ.

2020-ലാണ് ഗൂഗിൽ പിക്സൽ 4 A ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് 2020-ൽ 5Aയും ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയായിരുന്നു. അതേസമയം 5Aയ്ക്ക് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നതാണ് അതിശയം വിലയും സ്പെസിഫിക്കേഷനുകളുടെ കുറവും  ഫോണിനെ  വിപണിയിൽ പിന്നോട്ടടിച്ചു.എന്നാൽ 6 എയിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാവും കമ്പനിയുടെ ശ്രമം. 

ALSO READ : Honda city hybrid EV : മൈലേജ് ആണ് മെയിൻ, സുരക്ഷാ സംവിധാനങ്ങളും മികച്ചത്; ഹോണ്ട സിറ്റി ഇ: എച്ച്ഇവി സെഡാൻ

ഒരു പ്ലാസ്റ്റിക് ബാക്ക്, മെറ്റാലിക് ഫ്രെയിം അടങ്ങുന്നതാണ് ഫോണിൻറെ ഡിസൈൻ. ചോക്ക്, ചാർക്കോൾ, സേജ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.  6.1 ഇഞ്ച് OLED 1080p റെസല്യൂഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ്-3 ഡിലസ്പ്ലെയിലാണ് ഫോൺ എത്തുന്നത്.

നിലവിൽ ഇത് വരെയും ടെൻസർ ചിപ്‌സെറ്റാണ് പിക്‌സൽ 6-സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ ലഭ്യമായിട്ടുള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പേസും ഇതിലുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി ഗൂഗിളിന്റെ ടൈറ്റൻ എം-2 ചിപ്പും ഫോണിലുണ്ട്.ആൻഡ്രോയിഡ് 13 ഒഎസ് ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്ന് കൂടിയാണ് പിക്‌സൽ 6.

ക്യാമറ നോക്കിയാൽ 6A-യിൽ 12MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ-റിയർ ക്യാമറയാണുള്ളത്. ഫ്രണ്ടിൽ 8 എംപി ക്യാമറയും ലഭ്യമാണ്. 4,410mAh ആണ് 6Aയുടെ ബാറ്ററി കപ്പാസിറ്റി. ഒറ്റ ചാർജ്ജിങ്ങിൽ 72 മണിക്കൂർ വരെയാണ് ഇത് നീണ്ട് നിൽക്കും.

ALSO READ : വേനൽക്കാലമാണ്, നിങ്ങളുടെ സിഎൻജി കാറുകൾക്ക് പണി കിട്ടാതെ നോക്കണം, ഇവ ശ്രദ്ധിക്കുക

അമേരിക്കൻ വിപണിയിൽ 449 ഡോളറാണ് ഫോണിൻറെ വില അതായത് 34,834 രൂപ ഇന്ത്യൻ മാർക്കറ്റിൽ ഇതിന് പ്രതീക്ഷിക്കാം. എങ്കിലും ഇത് വരെ ഫോണിൻറെ വില സംബന്ധിച്ച വ്യക്തത കമ്പനി വരുത്തിയിട്ടില്ല.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News