ആൻഡ്രോയിഡ്  ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു.  Google play music സെപ്റ്റംബർ മുതൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും അതിന്റെ ആപ്ലിക്കേഷൻ ഷട്ട്ഡൗണ്‍ ചെയ്യാൻ തുടങ്ങും.  ഇതിനോടൊപ്പം ഒക്ടോബർ മുതൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് പ്രവർത്തനരഹിതമാകും എന്നാണ് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് അവസാനം മുതൽ ഉപയോക്താക്കൾക്ക് ഇതിൽ മ്യൂസിക് വാങ്ങാനും മുൻകൂട്ടി ഓർഡർ ചെയ്യാനും അല്ലെങ്കിൽ മ്യൂസിക് മാനേജർ വഴി google play music-ൽ നിന്നും സംഗീതം അപ്‌ലോഡ് ചെയ്യാനും  ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഗൂഗിൾ അറിയിച്ചിരിക്കുന്നത്.  ഒക്ടോബറോടെ ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകുമെങ്കിലും നിലവിലുള്ള google play music ഉപയോക്താക്കൾക്ക് 2020 ഡിസംബറോടെ അവരുടെ ഓൺലൈൻ മ്യൂസിക് ലൈബ്രറി ട്രാൻസ്ഫർ നടത്താൻ കഴിയും, അതിനുശേഷം അവരുടെ ഗൂഗിൾ പ്ലേ സംഗീത ലൈബ്രറികൾ ലഭ്യമാകില്ല.  


Also read: ടിക് ടോക്ക് ഏറ്റെടുക്കല്‍;നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സുക്കര്‍ബര്‍ഗ്!


google play music ഉപയോക്താക്കൾക്ക് അവരുടെ സംഗീതവും  ഡാറ്റയും യൂട്യൂബ് മ്യൂസികിലേക്ക് കൈമാറാം.  ഇതിന്റെ ഭാഗമെന്ന നിലയിൽ ഉപയോക്താക്കൾക്ക് സൗകര്യപ്രദമാക്കുന്നതിനായി മെയ് മാസം മുതൽ  google play music aplication-ൽ ഒരു ട്രാൻസ്ഫർ  ബട്ടൺ അവതരിപ്പിച്ചിരുന്നു.  ഇതുവഴി ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാൻ കഴിയും.  2020 ഡിസംബറിന് ശേഷം എല്ലാ ഡാറ്റായും ഡിലീറ്റ് ചെയ്യും.  


അതിനിടയിൽ മ്യൂസിക് സ്റ്റോർ മേലിൽ ലഭ്യമല്ലെങ്കിലും ഉപയോക്താക്കൾക്ക് മറ്റെവിടെയെങ്കിലും നിന്ന് വാങ്ങിയ ട്രാക്കുകൾ യൂട്യൂബ് മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് തുടരാമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.  ഉപയോക്താക്കൾക്ക് അവരുടെ മ്യൂസിക്  ലൈബ്രറി ആപ്ലിക്കേഷനിലേക്ക്  മാറുമ്പോൾ അറിയിപ്പുകളോ ഇമെയിലുകളോ ലഭിക്കും. 


Also read: Niya sharma's ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു... 


പ്ലെയര്‍ പേജ് പുനർരൂപ കൽപന, ടാബ്  ചെയ്യുക  എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സവിശേഷതകളും യൂട്യൂബ് മ്യൂസിക്കിൽ ഉണ്ടാകും.  യൂട്യൂബ് മ്യൂസിക്കിനായുള്ള വില google play music-ന് സമാനമായി തുടരുമെന്ന് ഗൂഗിൾ അഭിപ്രായപ്പെട്ടു.  ഉപയോക്താക്കൾക്ക് ഒരു യൂട്യൂബ് പ്രീമിയം  സബ്സ്ക്രിപ്ഷൻ നേടാനും യൂട്യൂബ്  മ്യൂസിക് ആപ്ലിക്കേഷനിലേക്ക് അക്സസ് നേടാനും കഴിയും.