പത്തോളം പ്രമുഖ ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറിൽ നീക്കം ചെയ്ത് അമേരിക്കൻ ടെക് ഭീമൻ ഗൂഗിൾ. മാട്രിമോണി ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം തൊഴിൽ മേഖലയിലെ ഒഴിവുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന നൗക്കരി ഡോട്ട് കോം, റിയൽ എസ്റ്റേറ്റ് ആപ്പായ 99 ഏക്കേഴ്സ് തുടങ്ങിയ പത്തോളം ആപ്ലിക്കേഷനുകൾക്കെതിരെയാണ് ഗൂഗിൾ നടപടിയെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവയ്ക്ക് പുറമെ ഓഡിയോ പ്ലാറ്റ്ഫോമായ കുക്കു എഫ്എം, ഡേറ്റിങ് പ്ലാറ്റ്ഫോമുകളായ ട്രീലി മാഡ്ലിയും ക്വാക്ക് ക്വാക്കും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സ്റ്റേജും എഎൽടിടി (ഓൾട്ട് ബാലാജി) ഈ പട്ടികയിൽ ഉൾപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാദ്രസ് ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ടെക് ഭീമിന്റെ നടപടി. കഴിഞ്ഞ വർഷം മുതൽ ഈ ആപ്ലിക്കേഷനുകൾ ഗൂഗിളിന്റെ ബില്ലിങ് പോളിസി കൃത്യമായി പാലിക്കുന്നതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അതേസമയം ഗൂഗിൾ നടപടിയെടുത്ത ആപ്ലിക്കേഷനുകൾ ഏതെല്ലാമാണെന്ന് ടെക് ഭീമൻ ഔദ്യോഗികമായ വെളിപ്പെടുത്തിട്ടുമില്ല.


ALSO READ : Instagram Trends : 'ഞാൻ പഠിക്കണമെങ്കിൽ ആ താരം കമന്റ് ചെയ്യണം'; എന്താണ് ഇൻസ്റ്റായിലെ ഈ പുതിയ ട്രെൻഡ്


വിപണിയിൽ ഗൂഗിൾ തങ്ങളുടെ സ്ഥാനം കുറയ്ക്കുകയാണെന്ന് അറിയിച്ചു കൊണ്ട് ആപ്പ് ഡെവലപ്പർമാരുടെ സംഘടന മദ്രാസ് ഹൈക്കോടതി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ  തീരുമാനം എടുക്കേണ്ടത് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അറിയിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ഹർജി കഴിഞ്ഞ മാസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ടെക് ഭീമൻ പത്തോളം ആപ്പുകൾക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.