Google turns 23:  ഗൂഗിള്‍ ആരംഭിച്ചിട്ട് ഇന്ന് 23 വര്‍ഷം. സേര്‍ച്ച്‌ എന്‍ജിന്‍ ഭീമന്‍ തന്‍റെ 23ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ശ്രദ്ധേയമായ  ഡൂഡിലാണ് ഹോം പേജില്‍ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഗിള്‍ പിറന്നാളാഘോഷത്തിന്‍റെ  ഭാഗമായി മനോഹരമായ നിലകേക്കിന് സമീപം ഗൂഗിൾ 23 എന്നെഴുതിയാണ് ഡൂഡിൾ വ്യത്യസ്തമായത്.  "Google" ൽ "L" ന് പകരം ഒരു ജന്മദിന മെഴുകുതിരി ഉണ്ട്.  അതാണ്  ഡൂഡിലിന്‍റെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍  അവതരിപ്പിച്ച പുതിയ ഡൂഡിൾ സമൂഹമാധ്യമങ്ങളിൽ  ഇതിനോടകം വൈറലായിരിക്കുകയാണ്. 


സാങ്കേതികമായി,  Google സ്ഥാപിതമായത് 1998 സെപ്റ്റംബർ 4 നാണ്. ആദ്യത്തെ ഏഴ് വർഷം കമ്പനി അതിന്‍റെ ജന്മദിനം ആ തീയതിയിൽ ആചരിച്ചെങ്കിലും, പിന്നീട്  ആഘോഷങ്ങൾ സെപ്റ്റംബർ 27 ലേക്ക് മാറ്റാൻ തീരുമാനിയ്ക്കുകയായിരുന്നു. 


Also Read: Freshworks IPO: കണ്ണടച്ച് തുറന്നപ്പോള്‍ ചെന്നൈയിലെ ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികള്‍...!!


1998 സെപ്റ്റംബറിൽ PHd വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് ഗൂഗിളിന് രൂപം നൽകിയത്.ഇവര്‍  പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല ക്യാമ്പസിൽ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെർച്ച് എഞ്ചിന് ഇരുവരും ചേര്‍ന്ന് രൂപം  നല്‍കിയത്.  ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് "ഗൂഗിൾ" എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളിൽ (Googol) നിന്നാണ് ഗൂഗിൾ (Google) എന്ന പേര് വന്നത്.


Also Read: Google New Office: ഗൂഗിളിന്‍റെ പുതിയ ഓഫീസ് ന്യൂയോർക്കില്‍, വില വെറും 15,500 കോടി രൂപ, ചിത്രങ്ങള്‍ കാണാം


ഗൂഗിൾ ഇന്ന് ആഗോളതലത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന  സേര്‍ച്ച്‌ എന്‍ജിനാണ്.  നിരവധി  
പേരാണ് കമ്പനിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.