Freshworks IPO: കണ്ണടച്ച് തുറന്നപ്പോള്‍ ചെന്നൈയിലെ ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികള്‍...!!

  ചെന്നൈയും സിലിക്കൺ വാലിയും  ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ്‌വെയർ സ്ഥാപനമാണ്   ഫ്രെഷ് വർക്ക്സ് ഇൻക്.  (Freshworks Inc). ഈ കമ്പനി ഇന്ന് ചര്‍ച്ചാവിഷയമാണ്. കാരണം, കണ്ണടച്ച് തുറക്കുമ്പോലെയാണ് ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളായി മാറിയത് എന്നത് തന്നെ...!! 

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 08:06 PM IST
  • ചെന്നൈയും സിലിക്കൺ വാലിയും ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ്‌വെയർ സ്ഥാപനമാണ് ഫ്രെഷ് വർക്ക്സ് ഇൻക്. (Freshworks Inc).
  • കഴിഞ്ഞ ദിവസമാണ് കമ്പനി അമേരിക്കൻ എക്സ്ചേഞ്ചായ നാസ്ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്യപ്പെട്ടത്.
  • കണ്ണടച്ച് തുറക്കുമ്പോലെ ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളായി മാറി...!!
Freshworks IPO: കണ്ണടച്ച് തുറന്നപ്പോള്‍ ചെന്നൈയിലെ ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികള്‍...!!

Chennai:  ചെന്നൈയും സിലിക്കൺ വാലിയും  ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ്‌വെയർ സ്ഥാപനമാണ്   ഫ്രെഷ് വർക്ക്സ് ഇൻക്.  (Freshworks Inc). ഈ കമ്പനി ഇന്ന് ചര്‍ച്ചാവിഷയമാണ്. കാരണം, കണ്ണടച്ച് തുറക്കുമ്പോലെയാണ് ഈ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളായി മാറിയത് എന്നത് തന്നെ...!! 

സോഫ്റ്റ്‌വെയർ നിര്‍മാതാക്കളായ ഫ്രെഷ് വർക്ക്സ് ഇൻക്.  (Freshworks Inc) എന്ന  കമ്പനി സ്ഥാപിക്കപ്പെടുന്നത് ചെന്നൈയിലായിരുന്നുവെങ്കിലും നിലവില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാലിഫോര്‍ണിയയിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പനി അമേരിക്കൻ എക്സ്ചേഞ്ചായ നാസ്ഡാക്കിൽ   (Nasdaq) ലിസ്റ്റ് ചെയ്യപ്പെട്ടത്. 

ബുധനാഴ്ച വിപണി ആരംഭിച്ചപ്പോള്‍ 46.67 ഡോളറായിരുന്നു ഒരു ഓഹരിയുടെ വില. ലിസറ്റ് ചെയ്ത 36 ഡോളറില്‍ നിന്നും ഏകദേശം 30 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായത്.  ഫ്രഷ് വര്‍ക്ക്‌സ് ഐപിഒയില്‍ ആകെ 28.5 മില്യണ്‍ ഓഹരികളാണുണ്ടായത്. ഓരോ ഓഹരിയ്ക്കും 36 ഡോളര്‍ വീതമായിരുന്നു വില. പബ്ലിക്കില്‍ നിന്നും 1 ബില്യണ്‍ ഡോളറിലധികം തുക കമ്പനി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 10 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഇതിലൂടെ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളാകുകയും  ചെയ്തു...!! 

Also Read: e-tron GT, RS e-tron GT: കരുത്തേറിയ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഔഡി

റിപ്പോര്‍ട്ട് അനുസരിച്ച് , കമ്പനിയില്‍ ജോലി ചെയ്യുന്ന   ജീവനക്കാരില്‍ 76% പേര്‍ക്കും കമ്പനിയില്‍ ഓഹരികള്‍ ഉണ്ട്, എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത.  കമ്പനി ജീവനക്കാരില്‍ 500ല്‍ അധികം പേര്‍ ഇപ്പോള്‍ കോടിപതികളാണ്. അതില്‍ 70% പേരും 30 വയസില്‍ താഴെ പ്രായമുള്ളവരാണ്. 

Also Read: ഒറ്റ message മതി, Corona Caller Tune എന്നന്നേക്കുമായി നിർത്താം! അറിയേണ്ടതെല്ലാം

NASDAQ-ൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ഏജ് സർവീസ് (SaaS), യൂണികോൺ കമ്പനിയാണ്   ഫ്രെഷ് വർക്ക്സ് ഇൻക്.  (Freshworks Inc). ഗിരീഷ് മാതൃഭൂതമാണ് കമ്പനിയുടെ സ്ഥാപകന്‍.  ഈ കമ്പനിയിൽ 4000 ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നു.

കാലിഫോര്‍ണിയയിലെ സാന്‍ മറ്റേയോവിലാണ് ഫ്രഷ് വര്‍ക്ക്‌സിന്‍റെ ഹെഡ് ക്വാട്ടേഴ്‌സ്. എന്നാല്‍ അതേ സമയം കമ്പനിയുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും എഞ്ചിനീയറിംഗ് ജീവനക്കാരുമുള്ളത് ഇപ്പോഴും  ചെന്നൈയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News