ന്യൂ ഡൽഹി: WhatsApp അവതരിപ്പിച്ച തങ്ങളുടെ പുതിയ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ആപ്പ് ഉപേക്ഷിച്ച് മറ്റൊരു മെസേജിങ് ആപ്ലിക്കേഷനിലേക്ക് മാറിയിരിക്കുന്നത്. പുതിയ സ്വാകാര്യത നയങ്ങൾ വെച്ച് വാട്സ്ആപ്പിന് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ മാതൃ സ്ഥാപനമായ ഫേസ്ബുക്കിന് ഉപയോ​ഗിക്കാമെന്നാണ് പ്രധാനം. അതോടടൊപ്പം ആപ്പിന്റെ നയങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ ആ അക്കൗണ്ട് നീക്കം ചെയ്യുമെന്നാണ് വാട്സ്ആപ്പ് ഇതിനോടകം അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നയത്തെ സ്വീകരിക്കാൻ താൽപര്യമില്ലാത്ത നിരവധി പേരാണ് ആപ്പ് വിട്ട് മറ്റ് ആപ്ലിക്കേഷനുകളിലേക്ക് മാറിയിരിക്കുന്നത്. അതോടൊപ്പം നിരവധി പേർ WhatsApp ഇതിനോടകം ഡിലീറ്റ് ചെയ്ത് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ നേരത്തെ ഉപയോ​ഗിച്ച ഡേറ്റകൾ വാട്സ്ആപ്പിന് വീണ്ടും ഉപയോ​ഗിക്കാൻ സാധിക്കുമെന്നാണ് നിരവധി പേർ പറയുന്നത്. അത് തടയാനായി ആപ്പ് അൺഇൻസ്റ്റോൾ ചെയ്താൽ മാത്രം പോരയെന്നാണ് വിദ​ഗ്ധ‍ർ അറിയിക്കുന്നത്.


ALSO READ: WhatsApp ന്റെ ഈ വ്യവസ്ഥകൾ ആം​ഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും


നിങ്ങളുടെ പഴയ ഡേറ്റകൾ ആപ്ലിക്കേഷനുകൾ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. വാട്സ്ആപ്പിന്റെ ബാക്ക്അപ്പ് മെസേജുകളും മറ്റ് ഡേറ്റകളും ഫോണിൽ നിന്നും നീക്കം ചെയ്യുക.


എങ്ങനെ ബാക്ക്അപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാം 


അതിനായി നിങ്ങളുടെ ഫോണിലെ ഫയൽ മാനേജറിൽ കയറുക
അതിൽ വാട്സ്ആപ്പ് ഫോൾഡർ ഓപ്പൺ ചെയ്യുക
അതിൽ ഡേറ്റ ബേസ് എന്ന ഫോർഡറിൽ നിരവധി ഫയലുകൾ കാണും അവയെല്ലാം ഡിലീറ്റ് ചെയ്യുക.  അതോടെ ഫോണിലെ എല്ലാ ബാക്ക്അപ്പ് മെസേജ് ഡേറ്റകൾ ഇല്ലാതാകും


ALSO READ: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സി​ഗ്നലിലേക്ക്


കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് വാട്സ്ആപ്പിൽ നിന്ന്  നീക്കം ചെയ്യുകയും വേണം. പക്ഷെ ഒരു വട്ടം ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ മസേജുകളും മറ്റുള്ളവയും തിരിച്ചെടുക്കാൻ സാധിക്കില്ല.


വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി


വാട്സ്ആപ്പിൽ കയറി സ്ക്രീനിന്റെ മുകളിൽ വലത് അറ്റത്തുള്ള കൂടുതൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. അതിൽ സെറ്റിങിസ് തെരഞ്ഞെടുക്കുക
തുട‍‍ർന്ന് അക്കൗണ്ട് ശേഷം ഡിലീറ്റ് അക്കൗണ്ട് സെലക്ട് ചെയ്യുക.
തുട‍ർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകുക ശേഷം ഡിലീറ്റ് മൈ അക്കൗണ്ട് ടാപ്പ് ചെയ്യുക. എന്തുകൊണ്ട് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുന്ന എന്ന് രേഖപ്പെടുത്തിയതിന് ശേഷം ഒരു പ്രാവിശ്യം കൂടി ഡിലീറ്റ് മൈ അക്കൗണ്ടിൽ ടാപ്പ് ചെയ്യുക. 


ഈ രണ്ട് കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ ഉള്ള ഡേറ്റകളും ഓൺലൈനിൽ ബാക്ക്ആപ്പായിരുന്ന ഡേറ്റകളെല്ലാം ഇല്ലാതെയാകും.