Honor Magic V | ഓണറിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ, `മാജിക് വി` സവിശേഷതകൾ അറിയാം
മൂന്ന് ക്യാമറകള്‍ ഫോണിന് പിന്‍ ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും.
ചൈനീസ് കമ്പനിയായ വാവേയുടെ മുൻ ഉപ കമ്പനിയായ ഓണറിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു. ഓണർ മാജിക് വി എന്ന് വിളിക്കുന്ന സ്മാർട്ട്ഫോൺ ജനുവരി 18 തിങ്കളാഴ്ച ചൈനയിൽ വിൽപ്പനയ്‌ക്കെത്തും.
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറാണ് ഓണര്‍ മാജിക് വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാമും 256/512 ജിബി സ്‌റ്റോറേജുമുണ്ട്. ഈ ഫോണിന്റെ അകത്തുള്ള ഡിസ്പ്ലേ 7.9 ഇഞ്ചിന്റേതാണ്. 2272 x 1984 പിക്‌സല്‍ റസലൂഷനുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. സാംസങ്ങിന്റെ Z ഫോൾഡ് 3 നേക്കാൾ അല്പം വലുതാണിത്.
6.45 ഇഞ്ചിന്റേതാണ് പുറത്തുള്ള ഡിസ്‌പ്ലേ. 2560 x 1080 പിക്‌സല്‍ റസലൂഷനുണ്ട് ഇതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. മാജിക് വി ഫോൾഡ് ചെയ്യുമ്പോൾ 72.7mm വീതിയും 14.3mm കനവും 160.4mm ഉയരവുമുണ്ട്. തുറക്കുമ്പോൾ, 141.1mm വീതിയും 6.7mm കനവും ഉണ്ടാവും.
4750 എംഎഎച്ച് ബാറ്ററിയാണിതിന്. 66 വാട്ട് അതിവേഗ ചാര്‍ജിഭ് ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണിതിന്.
അഞ്ച് ക്യാമറകളാണ് ഇതിനുള്ളത്. മൂന്ന് ക്യാമറകള്‍ ഫോണിന് പിന്‍ ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും. 50 എംപി സെന്‍സറുകളാണ് ട്രിപ്പിള്‍ ക്യാമറയിലുള്ളത്. 42 എംപി സെല്‍ഫി ക്യാമറകളാണിതിന്.
Also Read: OnePlus 10 Pro Launch: ഉഗ്രൻ പ്രൊസസ്സറും, കിടിലൻ ക്യാമറയും: വൺപ്ലസ് 10 പ്രൊ ഉടൻ എത്തുന്നു
ചൈനയില്‍ 9999 യുവാന്‍ ($1569) ആണിതിന് വില. ഇത് ഏകദേശം 1,16,000 രൂപ വരും. സ്‌പേസ് സില്‍വര്‍, ബ്ലാക്ക്, ഓറഞ്ച് നിറങ്ങളില്‍ ഇത് വിപണിയിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...