OnePlus 10 Pro Launch: ഉഗ്രൻ പ്രൊസസ്സറും, കിടിലൻ ക്യാമറയും: വൺപ്ലസ് 10 പ്രൊ ഉടൻ എത്തുന്നു

ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഹാസൽബ്ലാഡ് പവേർഡ്  റിയർ ക്യാമറ സെറ്റപ്പാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 01:52 PM IST
  • ജനുവരി 11 ന് ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഹാസൽബ്ലാഡ് പവേർഡ് റിയർ ക്യാമറ സെറ്റപ്പാണ്.
  • ഫോണിന്റെ കൂടുതൽ സവിശേഷതകൾ വൺ പ്ലസിന്റെ സിഇഒയും സ്ഥാപകനുമായ പീറ്റ് ലോ പുറത്ത് വിട്ടിരുന്നു.
  • അതേസമയം ഇന്ത്യയിൽ OnePlus 9RT ഫോണുകൾ എത്തിക്കാൻ ഒരുങ്ങുകയാണ് വൺ പ്ലസ്.
OnePlus 10 Pro Launch: ഉഗ്രൻ പ്രൊസസ്സറും, കിടിലൻ ക്യാമറയും: വൺപ്ലസ് 10 പ്രൊ ഉടൻ എത്തുന്നു

Bengaluru : വൺപ്ലസ് 10 പ്രൊ  (OnePlus 10 Pro) ഉടൻ തന്നെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ജനുവരി 11 ന് ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഹാസൽബ്ലാഡ് പവേർഡ്  റിയർ ക്യാമറ സെറ്റപ്പാണ്. ഫോണിന്റെ കൂടുതൽ സവിശേഷതകൾ വൺ പ്ലസിന്റെ സിഇഒയും സ്ഥാപകനുമായ പീറ്റ് ലോ പുറത്ത് വിട്ടിരുന്നു.

അതേസമയം ഇന്ത്യയിൽ OnePlus 9RT ഫോണുകൾ എത്തിക്കാൻ ഒരുങ്ങുകയാണ് വൺ പ്ലസ്. ചൈനയിൽ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് OnePlus 9RT ഫോണുകൾ അവതരിപ്പിച്ചത്. ഫോണിന്റെ മറ്റൊരു പ്രത്യേകതയായി അവതരിപ്പിച്ചിരിക്കുന്നത് 80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്.

ALSO READ: Motorola Moto G71 5G : 50 മെഗാപിക്സൽ ക്യാമറയുമായി മോട്ടോ G71 5G ജനുവരി 10 ന് എത്തുന്നു; വിലയെത്രയെന്ന് അറിയാം

ഇതുകൂടാതെ ഫോണിങ് വയർലെസ്സ് ചാർജിങ് സൗകര്യവും ഉണ്ട്. ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, LTPO സപ്പോർട്ടോഡ് കൂടിയ 120Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ്. ഇതുകൂടാത ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

ALSO READ: Apple | മാക്കോ ഐപാഡോ വാങ്ങിയാൽ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഈ രാജ്യങ്ങളിൽ മാത്രം

ഫോണിന്റെ ഡിസ്പ്ലേ 6.7 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen1 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് 12 ജിബി റാമും, 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്. എന്നാൽ ഫോണിന് എക്സ്പാൻഡബിൾ സ്റ്റോറേജ് ഓപ്ഷനില്ല.

ALSO READ: Vivo V23 Series : നിറം മാറുന്ന ബാക്ക് പാനലിനൊപ്പം കിടിലം Vivo V23 ഫോണുകൾ ഇന്ത്യയിലെത്തി

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ സെക്കൻഡറി ലെൻസ്, 8 മെഗാപിക്സൽ ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ബാറ്ററി  കപ്പാസിറ്റി 5,000mAh ആണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News