സ്മാര്‍ട്ട് ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ ഫോട്ടോസിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഇവിടെ നിന്നും അബദ്ധത്തില്‍  ഫോട്ടോ ഡിലീറ്റ് ആയി പോയാല്‍ എന്ത് ചെയ്യും . ഇത്തരത്തില്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയി പോകുന്ന ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഇനി സാധിക്കും. ഇതിന് എന്ത് ചെയ്യാം എന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷ് ബിന്‍ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താത്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിന്‍. ഗൂഗിള്‍ ഫോട്ടോസില്‍ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടെടുക്കാന്‍ സാധിക്കും. ഡിലീറ്റ് ആയിപ്പോയ ചിത്രം കണ്ടാല്‍ ടാപ്പ് ചെയ്ത് പിടിച്ച ശേഷം റീസ്റ്റോര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍.


ട്രാഷ് ബിന്നില്‍ ഫോട്ടോ ഇല്ലെങ്കിലും വീണ്ടെടുക്കാന്‍ ചില വഴികള്‍ ഉണ്ട്. ചിലപ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഉണ്ടായെന്ന് വരാം. ഗൂഗിള്‍ ഡ്രൈവില്‍ ഉണ്ടെങ്കില്‍ ഫോട്ടോ ഫയല്‍ നെയിമോ, കീ വേഡോ നല്‍കി  ഫോട്ടോ വീണ്ടെടുക്കാന്‍ സാധിക്കും. ഓട്ടോമാറ്റിക് ബാക്ക് അപ്പ് എനേബിള്‍ ചെയ്തിട്ടില്ലെങ്കില്‍ ഫോണില്‍ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഗ്യാലറിയില്‍ നിന്ന് ഫോട്ടോ വീണ്ടെടുക്കാന്‍ സാധിക്കും.  ഡേറ്റ റിക്കവറി ആപ്പുകള്‍ വഴിയും നഷ്ടപ്പെട്ട ഫോട്ടോകള്‍ ചിലപ്പോൾ വീണ്ടെടുക്കാന്‍ സാധിക്കും . 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.