പ്രമുഖ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹവായി പുതിയ  ഫോൾഡബിൾ ഫോൺ പുറത്തിറക്കി . ഹവായി മേറ്റ് എക്സ്എസ് 2 ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഫോൺ ഇന്ത്യയിലെന്ന് എത്തുമെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കിടിലം സവിശേഷതകളുമായി ആണ് ഫോണെത്തുന്നത്.  7.8 ഇഞ്ച് ഫോൾഡബിൾ 120Hz OLED പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോൾഡ് സ്റ്റേറ്റിൽ ഫോണിന് ഉള്ളത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 8 ജിബി റാം  512 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ എത്തുന്നത്. യൂറോപ്യൻ മാർക്കറ്റിൽ ഫോണിന്റെ വില 1999 യൂറോയാണ്. അതായത് ഏകദേശം 1,63,318.30 ഇന്ത്യൻ രൂപ. എന്നാൽ മറ്റ് വിപണികളിൽ ഫോൺ എത്തിക്കുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. കറുപ്പ്, വെള്ള, വയലറ്റ് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ജോൺ മുതൽ ഫോൺ വിപണിയിലെത്തും.


ALSO READ: Google Pixel 6A: ഗൂഗിൾ 6 എ, ഇന്ത്യയിലേക്ക് എത്തുന്നു, പരീക്ഷണമല്ല; വലിയ പ്രതീക്ഷ


ഹവായി മേറ്റ് എക്സ്എസ് 2 ഫോണുകൾക്ക് ആൺഫോൾഡ് ചെയ്യുമ്പോൾ 7.8 ഇഞ്ച് ഡിസ്‌പ്ലേയും ഫോൾഡ് ചെയ്യുമ്പോൾ 6.5 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്. 2480 x 2200 പിക്സൽ റെസൊല്യൂഷനോട് കൂടിയ ഒഎൽഇഡി ഡിസ്പ്ലേ പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത് . 120 Hz റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1440 Hz PWM ഡിമ്മിംഗ്, 424ppi പിക്സൽ ഡെൻസിറ്റി എന്നിവയാണ് ഫോണിന്റെ ഡിസ്പ്ലേ പാനലിന്റെ പ്രധാന സവിശേഷതകൾ.


ഫോണിൽ സ്നാപ്ഡ്രാഗൺ 888 4G SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. . 8 ജിബി റാം  512 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോണിന്റെ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50-മെഗാപിക്സൽ പ്രൈമറി സെൻസർ, 13-മെഗാപിക്സൽ അൾട്രാവൈഡ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 8-മെഗാപിക്സൽ 3x ടെലിഫോട്ടോ എന്നീ ക്യാമറകളാണ് ഫോണിൽ ഉള്ളത് . കൂടാതെ 10 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട് .


4600 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. കൂടാതെ 66 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. 30 മിനുട്ടുകൾ കൊണ്ട് 90 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് ഹവായി പറയുന്നത്. ഇതിനോടൊപ്പം തന്നെ ഹവായി വാച്ച് GT 3 പ്രോയും വിപണിയിൽ എത്തിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.