Hyundai Tucson 2022: വരുന്നു ഹ്യുണ്ടായിയുടെ പുത്തൻ ടക്സൺ, പുതിയ എസ്യുവിയുടെ ബുക്കിംഗ് തുടങ്ങി
ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉൾക്കൊള്ളുന്ന വലിയ ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുൻവശത്തുള്ളത്. ഈ ഗ്രില്ലിൽ എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്.യു.വി മോഡലായ ടക്സൺ 2022 ഇന്ത്യൻ വിപണിയിൽ ഉടനെത്തും. ഓഗസ്റ്റ് 10ന് ടക്സൺ ഇന്ത്യയിലെത്തും. പുതിയ എസ്.യു.വിക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനശ്രേണിയിൽ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ വാഹനം അവതരിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ടക്സൺ ലഭിക്കും. മറ്റ് ഹ്യുണ്ടായി കാറുകളിൽ നിന്നും വ്യത്യസ്തമാണ് ടക്സണിന്റെ രൂപകല്പന.
ടക്സണിന്റെ ഡിസൈനെ കുറിച്ച് കൂടുതലറിയാം. ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉൾക്കൊള്ളുന്ന വലിയ ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുൻവശത്തുള്ളത്. ഈ ഗ്രില്ലിൽ എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ബമ്പറിന് താഴെയായി എൽഇഡി ഹെഡ്ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളും വിൻഡോ ലൈനിലൂടെ സി പില്ലറിലേക്ക് ഒരു ക്രോം സ്ട്രിപ്പും ഉണ്ട്.
കാറിന്റെ പിന്നിലായി ടി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണുള്ളത്. ഇത് നേർത്ത എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ബമ്പറിന്റെ താഴത്തെ പകുതിയിൽ സിൽവർ സ്‌കിഡ് പ്ലേറ്റും ഡയമണ്ട് ഫിനിഷും നൽകിയിട്ടുണ്ട്. ഷാര്‍ക്ക് ഫിൻ ആന്റിന, പിൻ വാഷറും വൈപ്പറും ഭംഗിയായി മറയ്ക്കുന്ന പിൻ സ്‌പോയിലറും ഉൾപ്പെടുന്നു. ലോംഗ് വീൽബേസ് ഫോർമാറ്റിൽ കാർ ലഭ്യമാണ്. 2755 എംഎം വീൽബേസ് ആണുള്ളത്.
ഇനി ഇന്‍റീരിയറിന്റെ കാര്യം പറയുകയാണെങ്കിൽ ടക്സണിന് ഒരു റാപ്പറൗണ്ട് ഡിസൈനാണ് നൽകിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ കളർ സ്കീമിലാണ് ഇത് വരുന്നത്. സ്റ്റിയറിങ് വീൽ, ഗിയർ നോബ് തുടങ്ങിയ ചില ഭാഗങ്ങൾ ക്രേറ്റ, അൽകാസർ എന്നിവയിൽ നിന്ന് പുതിയ എസ്.യു.വിക്കായി കടമെടുക്കുന്നുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇതിൽ നാവിഗേഷൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹ്യുണ്ടായ് ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ തുടങ്ങി നിരവധി ഫീച്ചറുകൾ ലഭിക്കുന്നു. പിയാനോ ബ്ലാക്ക് സെന്റർ കൺസോളിന്റെ താഴത്തെ പകുതിയിൽ ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ ലഭ്യമാണ്. മൃദുവായ വായു പ്രവാഹത്തിനായി എയർ വെന്റുകൾക്ക് മൾട്ടി എയർ മോഡ് ടക്സണിൽ നൽകിയിട്ടുണ്ട്.
ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ലെതർ സീറ്റുകളാണ് ടക്സണിലുള്ളത്. ചൂടാക്കുകയും തണുപ്പിക്കുകയും ഡ്രൈവർക്കുള്ള മെമ്മറി ഫംഗ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ് ഓപ്പറേഷൻ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, കീ ഉപയോഗിച്ചുള്ള റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവയാണ് പുതിയ എസ്.യു.വിയിലെ മറ്റ് സവിശേഷതകൾ. പിൻ സീറ്റുകളിൽ റിക്ലൈൻ ഫംഗ്ഷനുണ്ട്. അവ ഒരു ബൂട്ട് ലിവർ വഴി മടക്കിവെക്കാൻ സാധിക്കും. ഒരു പാസഞ്ചർ വാക്ക്-ഇൻ ഉപകരണവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. പിന്നിൽ ഇരിക്കുന്നവർക്ക് ലെഗ് സ്പേസ് കൂട്ടുന്നതിനായി ഒരു ബട്ടൺ വഴി മുൻ പാസഞ്ചർ സീറ്റ് നീക്കാൻ കഴിയുന്നതാണ് ഈ സംവിധാനം.
ലെവൽ 2 ADAS ശേഷി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി മോഡല്‍ ആണ് ടക്സൺ. കാൽനടക്കാരെ കണ്ടെത്തുന്നതിനൊപ്പം ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് (എഫ്‌സിഎ), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് (എൽകെഎ), ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ് (എൽഎഫ്‌എ), ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാണിംഗ് (ബിസിഡബ്ല്യു) എന്നിവയുൾപ്പെടെ 19 ADAS സവിശേഷതകളാണ് ടക്സണിൽ അവതരിപ്പിച്ചിട്ടുള്ളത്. സറൗണ്ട് വ്യൂ മോണിറ്റർ, റിവേഴ്‌സ് പാർക്കിംഗ് കൊളിഷൻ-അവയ്‌ഡൻസ് അസിസ്റ്റ് (ആർപിസിഎ), ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-അവയ്‌ഡൻസ് അസിസ്റ്റ് (ബിസിഎ) റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് (ആർസിസിഎ) അഡ്വാൻസ്‌ഡ് സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ (എസ്‌സിസി) സ്റ്റോപ്പ് ആൻഡ് ഗോ ആൻഡ് സേഫ് എക്‌സിറ്റ് മുന്നറിയിപ്പ് (SEW) എന്നീ സുരക്ഷാ ഫീച്ചറുകളും ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആറ് എയർബാഗുകളുണ്ട്. ESC, ഹിൽ ഡിസന്റ് കൺട്രോൾ, ISOFIX ചൈൽഡ് മൗണ്ടുകൾ എന്നിവയാണ് മറ്റ് ലഭ്യമായ സുരക്ഷാ ഫീച്ചറുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...