Phone Battery: ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നോ? ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക!
സ്മാർട്ട്ഫോണുകളിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന മിക്ക ആപ്പുകളും നമ്മുടെ ഫോൺ ബാറ്ററി കുറയ്ക്കുന്നവയാണ്.
ഒരു ഫോൺ എടുക്കാൻ ആലോചിക്കുമ്പോൾ അതിന്റെ സവിശേഷതകൾ എല്ലാം നോക്കിയാണ് നമ്മൾ ഒരെണ്ണം ചൂസ് ചെയ്യുന്നത്. പ്രോസസ്സർ തുടങ്ങി ബാറ്ററി ബാക്കപ്പ് വരെ ഒരുപാട് കാര്യങ്ങൾ നോക്കിയ ശേഷമാണ് ഫോൺ സെലക്ട് ചെയ്യുന്നത്. അതിൽ തന്നെ ബാറ്ററി ബാക്കപ് ആയിരിക്കും എല്ലാവരും പ്രധാനമായും നോക്കുന്നത്. എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യവും ബാറ്ററി തന്നെയാണ്. എത്ര ബാറ്ററി ബാക്കപ്പ് നോക്കി എടുത്താലും ഫോൺ ചാർജ് വേഗം കുറയുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. എന്നാൽ അതിനുള്ള കാരണം കൂടി നിങ്ങൾ അറിഞ്ഞിരിക്കണം.
നമ്മുടെ സ്‌മാർട്ട്‌ഫോണുകളിലുള്ള ചില ആപ്പുകളാണ് ഫോണിലെ ചാർജ് വേഗം തീരാൻ കാരണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള നിരവധി മികച്ച ആപ്പുകൾ ഉണ്ട്. ഓരോരുത്തർക്കും ഇഷ്ടമുള്ള ആപ്പുകൾ അവർ ഡൗൺലോഡും ചെയ്യാറുണ്ട്. എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന എല്ലാ ആപ്പുകളും ഫോണിന് നല്ലതല്ല. ചില ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഇല്ലാതാക്കുന്നു. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി ഏറ്റവും കൂടുതൽ കളയുന്നതെന്ന് നോക്കാം...
1) Fitbit
2) Uber
3) Skype
4) Facebook
5) Airbnb
6) Instagram
7) Tinder
8) Bumble
9) Snapchat
10 ) WhatsApp
ഈ പത്ത് ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്‌ഫോൺ ബാറ്ററി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി നഷ്ടപ്പെടുന്നതിന് ഈ ആപ്പുകൾ ഉപയോഗിക്കണമെന്നില്ല. അധികം ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ഇവ ഫോൺ ചാർജ് തീർക്കും. ചില ഡേറ്റിങ് ആപ്പുകളും ഫോൺ ബാറ്ററി ഇല്ലാതാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...