നവംബറിൽ ഇന്ത്യയിലെ 37.16 ലക്ഷം വാട്സാപ്പ് അഖ്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബർ ഒന്നിനും 30നും ഇടയിൽ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. ഒക്ടോബർ നിരോധിച്ചതിനേക്കാൾ 60 ശതമാനം കൂടുതലാണിത്. 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. 23.24 ലക്ഷം അക്കൗണ്ടുകളാണ് ഒക്ടോബറിൽ വാട്സാപ്പ് നിരോധിച്ചത്. ഇതിൽ 8.11 ലക്ഷം അക്കൗണ്ടുകൾ സജീവമായി നിരോധിച്ചതാണ്.
+91 എന്നതിൽ തുടങ്ങുന്ന നമ്പറുകൾ നോക്കിയാണ് ഇന്ത്യൻ വാട്സാപ്പ് അക്കൗണ്ടുകളെ കണ്ടെത്തുന്നത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങളിലുണ്ടായിരുന്നു. ഇതിലൂടെ ലഭിച്ച പരാതികളുടെയും അതിനായി സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും റിപ്പോർട്ടിൽ പരാമർശിക്കേണ്ടതുണ്ട്.
Also Read: iPhone 14 Offers: 56600 രൂപക്ക് ഐഫോൺ വാങ്ങാൻ പറ്റും ? ഇത്രയും ഓഫറുകള്‍ ഇതാ
ഒക്ടോബർ മാസത്തെക്കാൾ കൂടുതൽ പരാതികൾ നവംബറിൽ വാട്ട്‌സാപ്പിന് ലഭിച്ചിരുന്നു. 946 പരാതികളാണ് നവംബറിൽ ഉപയോക്താക്കളിൽ നിന്ന് ലഭിച്ചത്. അതിൽ 830 എണ്ണം അക്കൗണ്ടുകൾ നിരോധിക്കുന്നതിനുള്ള പരാതികളാണ്. ഇതിൽ നടപടിയെടുത്തിട്ടുള്ളത് 73 അക്കൗണ്ടുകൾക്കെതിരെ മാത്രമാണ്. നേരത്തെ ലഭിച്ച പരാതികൾക്ക് സമാനമാണ് എന്ന് കരുതുന്നവയ്ക്ക് ഒഴികെ മറ്റെല്ലാ പരാതികളോടും വാടസാപ്പ് പ്രതികരിക്കുന്നുണ്ട്. അക്കൗണ്ട് നിരോധിക്കുമ്പോഴും മുമ്പ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുമ്പോഴും അവ റിപ്പോർട്ടിലെ 'നടപടി'യുടെ കൂട്ടത്തിൽ ചേർക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...