ന്യൂ ഡൽഹി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് (Indian Medical Association)  ഹാക്ക് ചെയ്തു. ഇന്നലെ ജനുവരി 2ന് രാത്രിയിൽ ഹാക്ക് ചെയ്യപ്പെട്ട  അക്കൗണ്ടിന്റെ പേര് പ്രമുഖ വ്യവസായി എലോൺ മസ്കിന്റെ (Elon Musk) പേര് നൽകി. കൂടാതെ  അക്കൗണ്ടിൽ നിന്ന് മസ്കിന്റെ ഔദ്യോഗിക പ്രൊഫൈലിൽ നിന്ന് ട്വീറ്റുകൾക്ക് മറുപടി നൽകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ മസ്കന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ട്വീറ്റുകൾക്കും ഐഎംഎയുടെ ഹാക്ക് ചെയ്യപ്പെട്ട  അക്കൗണ്ടിൽ നിന്ന് മറുപടി നൽകിട്ടുണ്ട്. മിക്ക ട്വീറ്റുകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ഐഎംഎയുടെ  അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും നീക്കം മാറ്റിട്ടുണ്ടായിരുന്നു. 


ALSO READ : പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്തത് സ്വകാര്യ അക്കൗണ്ട്


കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സമാനമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് പ്രചാരണം നൽകും വിധമുള്ള ട്വീറ്റുകളായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം  പങ്കുവെച്ചിരുന്നത്. 


ALSO READ : ആധാർ കാർഡിലെ ഫോട്ടോ മോശമാണെങ്കിൽ എന്ത് ചെയ്യണം?


നിലവിൽ ഐഎംഎയുടെ ഔദ്യോഗിക അക്കൗണ്ടിന്റെ പേര് പഴയപടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന പേരാക്കി മാറ്റിട്ടുണ്ട്. ഇതിന് മുമ്പ് പങ്കുവെച്ചിട്ടുള്ള ട്വീറ്റകൾ വ്യാജമാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഐഎംഎ മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. 


ALSO READ : 5G സേവനങ്ങൾ 2022 മുതൽ, ആദ്യം തുടങ്ങുക 13 ന​ഗരങ്ങളിൽ


2021 ജൂലൈയിൽ സമാനമായി AIMIM പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് അക്കൗണ്ടിന്റെ പേര് എലോൺ മസ്കിന്റെ പേര് എന്നാക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക