വേനൽക്കാലമാണ്, നിങ്ങളുടെ സിഎൻജി കാറുകൾക്ക് പണി കിട്ടാതെ നോക്കണം, ഇവ ശ്രദ്ധിക്കുക
പെട്രോൾ, ഡീസൽ കാറുകൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നത് പോലെ തന്നെ സിഎൻജി കാറുകളും തണലുള്ള പ്രദേശത്ത് പാർക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
പെട്രോൾ ഡീസൽ വിലവർധന മൂലം രാജ്യത്ത് സിഎൻജി കാറുകളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിഎൻജി കാറുകളുടെ വിൽപ്പന വർധിച്ചിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് നിങ്ങളുടെ സിഎൻജി കാർ എങ്ങനെ പരിപാലിക്കണം എന്നതിൽ ആശങ്കയുണ്ടോ? രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം ചൂട് വർധിച്ച് കൊണ്ടിരിക്കുകയാണ്. 40 ഡിഗ്രി സെൽഷ്യത്തിന് മുകളിലാമ് പലപ്പോഴും താപനില. ചിലയിടങ്ങളിൽ ഇത് 45 ഡിഗ്രി വരെ ഉയരുന്നു. ഈ സാഹചര്യത്തിൽ വേനലിൽ നിങ്ങളുടെ സിഎൻജി കാറുകൾ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം. സിഎൻജി കാർ വാങ്ങാൻ ആലോചിക്കുന്നവർക്കും സിഎൻജി കാർ ഉള്ളവർക്കും ഇത് പ്രയോജനപ്പെടും.
പെട്രോൾ, ഡീസൽ കാറുകൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നത് പോലെ തന്നെ സിഎൻജി കാറുകളും തണലുള്ള പ്രദേശത്ത് പാർക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുട്ടുപൊള്ളുന്ന വെയിലിൽ പാർക്ക് ചെയ്‌താൽ സിഎൻജി കാറിന്റെ ക്യാബിൻ നിമിഷനേരം കൊണ്ട് ചൂടാകും. അതിനാൽ ദീർഘനേരം ഒരു സ്ഥലത്ത് പാർക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തണലുള്ള സ്ഥലം തിരഞ്ഞെടുക്കുക.
Also Read: ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടിത്തം, 1400ലധികം വാഹനങ്ങൾ തിരിച്ച് വിളിച്ച് ഒല
വേനൽക്കാലത്ത് തെർമൽ വികസിക്കുന്നു, അതിനാൽ കാറിലെ സിലിണ്ടറുകളുടെ പരമാവധി പരിധിയിൽ സിഎൻജി നിറയ്ക്കാതിരിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ഇൻസ്റ്റാൾ ചെയ്ത സിലിണ്ടറിന് എട്ട് ലിറ്റർ റീഫിൽ ശേഷിയുണ്ടെങ്കിൽ, അത് ഏഴ് ലിറ്റർ വരെ മാത്രമേ നിറയ്ക്കാവൂ. സിഎൻജി തീർന്നാലും കാറിൽ പെട്രോളിലേക്ക് മാറാനുള്ള ഓപ്ഷൻ എപ്പോഴും ഉണ്ടാകും.
സിഎൻജി സിലിണ്ടറിലെ എക്സ്പയറി ഡേറ്റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി ഒരു സിഎൻജി സിലിണ്ടറിന്റെ കാലാവധി ഏകദേശം 15 വർഷമാണ്.
മൂന്ന് വർഷം കൂടുമ്പോൾ ഒരു സിഎൻജി സിലിണ്ടറിന് ഹൈഡ്രോ ടെസ്റ്റിംഗ് ആവശ്യമാണ്. ഈ പരിശോധനയിൽ സിലിണ്ടറിൽ ചോർച്ചയോ പൊട്ടലോ ഉണ്ടായിട്ടുണ്ടോ എന്ന് അറിയാൻ കഴിയും. കാറിന്റെ സിലിണ്ടർ എത്രത്തോളം പവർ നൽകുന്നുവെന്നും ഈ പരിശോധനയിലൂടെ കണ്ടെത്താനാകും.
പ്രാദേശിക മെക്കാനിക്കിൽ നിന്നാണ് സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെങ്കിൽ അതിന്റെ ആധികാരികതയും സർട്ടിഫിക്കേഷനും പരിശോധിക്കുന്നത് നല്ലതാണ്. കാർ കമ്പനികൾ ഇപ്പോൾ കമ്പനി ഫിറ്റഡ് സിഎൻജി കിറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ ദൈർഘ്യമേറിയ വാറന്റിയും മികച്ച പരിരക്ഷയും നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...