അന്താരാഷ്ട്ര തലത്തിൽ യുപിഐ സേവനം വ്യാപിപ്പിച്ച് കൊണ്ട് യുപിഐ-പേനൗ  സേവനം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ്  അന്താരാഷ്‌ട്രതലത്തിൽ യുപിഐ സേവന വ്യാപിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് യുപിഐ-പേനൗ ആരംഭിച്ചത്. പെട്ടെന്ന് തന്നെ അന്താരാഷ്ട്ര തലത്തിൽ തന്നെ അതിവേഗം പണമിടപാട് നടത്താനുള്ള വഴിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.  ജി20 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് യുപിഐ ഇടപാടുകൾ നടത്താമെന്ന്  ആർബിഐ മുമ്പ് തന്നെ അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപിഐ-പേനൗ സേവനത്തിന്റെ ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്  എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് അന്താരാഷ്ട്ര തലത്തിൽ പണം ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.  എന്നാൽ ഇതേ സൗകര്യം വഴി ആക്‌സിസ് ബാങ്ക്, ഡിബിഎസ് ഇന്ത്യ എന്നീ ബാങ്കുകൾ വഴി ഇന്ത്യയ്ക്ക് ഉള്ളിൽ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. ഡിബിഎസ്-സിംഗപ്പൂർ, ലിക്വിഡ് ഗ്രൂപ്പ് എന്നിവ വഴിയാണ് സിംഗപ്പൂരിൽ ഇടപാടുകൾ നടത്തുന്നത്.


ALSO READ: Aadhaar Card: എസ്എംഎസ് അയച്ച് ആധാർ കാർഡ് ലോക്ക് ചെയ്യാം, ആർക്കും ദുരുപയോഗം ചെയ്യാനാവില്ല


യുപിഐ-പേനൗ സേവനത്തിന്റെ സഹായത്തോടെ വിവിധ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള പണം  യുപിഐ-ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ  മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.  യുപിഐ-പേനൗ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് 60000 രൂപ വരെ ട്രാൻഫർ ചെയ്യാം



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.