YouTube CEO: യൂട്യൂബിന്റെ മേധാവിയായി ഇന്ത്യൻ - അമേരിക്കൻ വംശജനായ നീൽ മോ​ഹൻ എത്തുന്നു.  യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വോജിക്കിക്ക് പകരം നീൽ മോഹൻ ആകും ആ പോസ്റ്റിലേക്ക് വരുന്നത് എന്ന വാർത്ത പുറത്തുവന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Twitter CEO : "മുമ്പത്തെയാളെക്കാൾ മികച്ചത്"; ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിചയപ്പെടുത്തി ഇലോണ്‍ മസ്ക്


ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്റെ മത്സരം നടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം "കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി അറിയിച്ചിരുന്നു.


Also Read: Sanjivani Yoga: ശുക്രനും വ്യാഴവും കൂടിച്ചേർന്ന് സൃഷ്ടിക്കും സഞ്ജീവനി യോഗം; ഇവർക്ക് ലഭിക്കും അത്ഭുത നേട്ടം!


മുൻപ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന വോജിക്കി 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ 2008 ലാണ് ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബിൽ ചുമതലയേറ്റത്.  നിലവിൽ അദ്ദേഹം യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ അദ്ധേവും ശ്രദ്ധ കേന്ദ്രീകരിച്ചു. മോഹൻ നേരത്തെ മൈക്രോസോഫ്റ്റിലും ജോലി ചെയ്‌തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.