Amazon: കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി
ലോകത്തെ ഏറ്റവും വലിയ E-Commerece കമ്പനിയായ ആമസോണിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ ചോദ്യമുന്നയിച്ച് മൊബൈൽ റീടെയ്‌ലർമാർ...
New Delhi: ലോകത്തെ ഏറ്റവും വലിയ E-Commerece കമ്പനിയായ ആമസോണിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ ചോദ്യമുന്നയിച്ച് മൊബൈൽ റീടെയ്‌ലർമാർ...
കമ്പനിക്ക് പുതിയ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ആമസോണിന്‍റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാണ് റീടെയ്‌ലർമാരുടെ ആവശ്യം.
ആമസോണിന്‍റെ (Amazon) കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ 150000 വരുന്ന മൊബൈൽ റീടെയ്‌ലർമാരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
Online Smartphone വിപണനത്തിൽ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
രാജ്യത്തെ റീടെയ്ൽ മൊബൈൽ കടകളുടെ ഉടമകളാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ആമസോണിന്‍റെ രാജ്യത്തെ മുഴുവൻ പ്രവർത്തനവും അന്വേഷണത്തിന്‍റെ ഭാഗമായി വിലക്കണമെന്നും ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേർസ് അസോസിയേഷന്‍ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, പുതിയ സംഭവ വികാസത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോൺ കമ്പനിയോ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഏതെങ്കിലും സെല്ലർക്ക് പ്രത്യേക പരിഗണന നൽകുന്നേയില്ലെന്നാണ് ആമസോണിന്‍റെ നിലപാട്.
Also read: Amazon Apple Days Sale: iPhone 12 mini യും , iPhone 11 Pro യും വൻ വിലക്കിഴിവിൽ
ഏകദേശം 4 ലക്ഷത്തോളം സെല്ലര്‍മാരാണ് ആമസോണ്‍ പ്ലാറ്റ്ഫോമിലൂടെ സ്മാർട്ട്ഫോൺ വിപണിയില്‍ പങ്കാളികള്‍ ആവുന്നത്. ഇവരില്‍ 35 ഓളം പേരാണ് ആകെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയ്യാളുന്നത്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ വഴി ഒരു സെല്ലർക്ക് പ്രതിദിനം നടത്താവുന്ന വിൽപ്പന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യം റീടെയ്‌ൽ കടയുടമകൾ ഉന്നയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...