New Delhi: രാജ്യത്തെ Internet ഉപയോക്താക്കളുടെ എണ്ണത്തില്‍  വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് Digital Indiaയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രോത്സാഹനം നല്‍കുന്ന അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍  ഓഫ് ഇന്ത്യ  (Internet and Mobile Association of India) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.   62.2 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. 45% വര്‍ദ്ധനയാണ്  2025ല്‍ പ്രതീക്ഷിക്കുന്നത്. 2025ഓടെ ഇത് 90 കോടിയിലെത്തുമെന്നാണ് വിലയിരുത്തല്‍.


മഹാരാഷ്ട്രയാണ്   രാജ്യത്തെ  ' Most Internet-Friendly State' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  


നഗര പ്രദേശങ്ങളിലും മെട്രോ സിറ്റികളിലും Internet ഉപയോഗം വര്‍ദ്ധിച്ചതോടൊപ്പം  ഗ്രാമീണ മേഘലയിലും   ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  2025 ആകുമ്പോഴേയ്ക്കും  Internet ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗ്രാമീണ മേഘല , നഗര മേഖല കടത്തിവെട്ടുമെന്നാണ്  വിലയിരുത്തുന്നത്.


Also Read: 5G നടപ്പിലാക്കരുത് ; നടി Juhi Chawla ഡൽഹി ഹൈക്കോടതിയെ ഹർജി സമർപ്പിച്ചു


കഴിഞ്ഞ ഒരു വര്‍ഷം  നഗരപ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍   4% വര്‍ദ്ധനയാണ് ഉണ്ടായത്.  ആകെ ഉപയോക്താക്കളില്‍ 33%  മെട്രോ നഗരങ്ങളില്‍ നിന്നാണെന്നും  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏറിയ പങ്കും  മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. കൂടാതെ, ഒരു മണിക്കൂറില്‍ അധികമാണ് ആളുകള്‍  ഇന്‍റര്‍നെറ്റില്‍  സമയം ചെലവഴിക്കുന്നത്.  


Also Read: Good News: 198 രൂപയുടെ പ്ലാൻ പരിഷ്ക്കരിച്ച് BSNL, ലഭിക്കുന്നു കൂടുതൽ ഡാറ്റയും കാലാവധിയും


ഗ്രാമീണ മേഖലയിലെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഉണ്ടായിരിയ്ക്കുന്ന വര്‍ദ്ധന  Digital Indiaയ്ക്ക് മുതല്‍ക്കൂട്ടാണ്.  ഗ്രാമീണ മേഖലകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതിലൂടെ  ഇന്‍റര്‍നെറ്റിന്‍റെ  ഉള്ളടക്കത്തിലും വ്യത്യാസം വരും.  ഇതിലൂടെ  ഇന്ത്യന്‍ ഭാഷകളിലെ ഉള്ളടക്കത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും  അസോസിയേഷന്‍  വിലയിരുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.