Airtel 5G| അതിവേഗത്തിൽ എയർടെൽ 5G നെറ്റ് വർക്ക്, ടെസ്റ്റിങ്ങ് പൂർത്തിയായി
ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്ത് സാധ്യമാവും. മൊബൈൽ യൂസർമാർക്കും ഇതോടെ നെറ്റ് വർക്ക് വേഗത്തിലാവും.
Delhi: ഇന്ത്യയുടെ ആദ്യത്തെ 5g നെറ്റ് വർക്കിൻറെ ട്രയൽ ടെസ്റ്റിങ്ങ് എയർടെൽ നടത്തി. എറിക്സണിനൊപ്പം ചേർന്നാണ് ആദ്യത്തെ 5G നെറ്റ്‌വർക്ക് ട്രയൽ പ്രദർശനം കമ്പനി നടത്തിയത്. ഇന്ത്യയിൽ എയർടെല്ലാണ് ആദ്യമായി 5g അവതരിപ്പിക്കുന്നത്.
ടെലികോം വകുപ്പ് എയർടെലിന് അനുവദിച്ച 5 ജി ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് ഡൽഹി-എൻസിആറിന്റെ പ്രാന്തപ്രദേശത്തുള്ള ഭായ്പൂർ ബ്രമനൻ ഗ്രാമത്തിലായിരുന്നു പരീക്ഷണം നടന്നത്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്ത് സാധ്യമാവും. മൊബൈൽ യൂസർമാർക്കും ഇതോടെ നെറ്റ് വർക്ക് വേഗത്തിലാവും.
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു
ഇന്നലെ നടന്ന ടെസ്റ്റിങ്ങിൽ 200 എം.ബി പെർ സെക്കൻഡ് എന്ന സ്പീഡിലാണ് ഇൻറർനെറ്റ് ലഭിച്ചത്. ഇത് വലിയ വിജയമാണെന്ന് കമ്പനി വിലയിരുത്തുന്നു. നിലവിൽ 5g ടെസ്റ്റ് നെറ്റ് വർക്ക് ലഭ്യമാണ് അത് കൊണ്ട് തന്നെ പുതിയ 5g സ്മാർട്ട് ഫോണുകൾ നമ്മുക്ക് കണക്ട് ചെയ്യാൻ സാധിക്കും.
സാംസങ്ങ് ഗ്യാലക്സി എം 32, വൺ പ്ലസ് നോർഡ് സി.ഇ, റെഡ്മി നോട്ട് 10s,വൺ പ്ലസ് 9 5g എന്നീ ഫോണുകൾ നിലവിൽ മാർക്കറ്റിൽ 5gയിൽ ലഭ്യമാവുന്ന ഫോണുകളാണ്. 5G എത്തുന്നതോടെ പുതിയൊരു ടെക്നോളജി വിപ്ലവത്തിൻ തുടക്കം കുറിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...