ബെംഗളൂരു: ഇൻഡിഗോ യാത്രക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവച്ച് കംപ്യൂട്ടർ എഞ്ചിനീയറായ യുവാവ്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന നന്ദൻ കുമാറാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കി രംഗത്ത് വന്നിരിക്കുന്നത്. യാത്രയ്ക്കിടെ മാറി പോയ ബാഗിന്റെ ഉടമസ്ഥനെ തേടി നന്ദൻ നടത്തിയ ചില പണികളാണ് ഇൻഡിഗോയ്ക്ക് വിനയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഡിഗോയിൽ യാത്ര ചെയ്ത നന്ദന്റെ ബാഗ് എയർപോർട്ടിൽ വച്ച് മറ്റൊരു യാത്രക്കാരൻ അബദ്ധത്തിൽ എടുത്തുകൊണ്ടു പോയി. ഇരു ബാഗുകളും ഒരേ കമ്പനിയുടേതും കാഴ്ചയിൽ സമാനവുമായിരുന്നു. വീട്ടിൽ എത്തിയ ശേഷമാണ് ബാഗ് മാറി പോയെന്ന് നന്ദൻ മനസ്സിലാക്കുന്നത്. 


ALSO READ : Facebook Tricks: 'ടെക്സ്റ്റ് ഡിലൈറ്റ്സ്' എന്താണെന്ന് അറിയാമോ? നിങ്ങളറിയാത്ത ഫേസ്ബുക്കിലെ ആ ട്രിക്സുകൾ


വിവരം ഇൻഡിഗോ അധികൃതരെ അപ്പോൾ തന്നെ അറിയിച്ചു. ബാഗിലുണ്ടായിരുന്ന പിഎൻആർ നമ്പറും ലെഗേജിനെ സംബന്ധിക്കുന്ന സുരക്ഷാ കോഡുകളും ഉൾപ്പെടെ നന്ദൻ ഇൻഡിഗോയ്ക്ക് കൈമാറി. ഇയാൾക്ക് ബാഗ് തിരികെ നൽകി തന്റെ യഥാർഥ ബാഗ് മടക്കി വാങ്ങുന്നതിന് സഹായിക്കണമെന്ന് നന്ദൻ വിമാനകമ്പനി അധികൃതരോട് പറയുകയും ചെയ്തു. 


ഉറപ്പായും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇൻഡിഗോ കമ്പനി സഹയാത്രക്കാരന്റെ പേരും മൊബൈൽ നമ്പറും നൽകണമെന്ന നന്ദന്റെ ആവശ്യം തള്ളി. വെബ്സൈറ്റിൽ യാത്രക്കാർ നൽകുന്ന വിവരങ്ങൾ സ്വകാര്യതയെ മാനിച്ച് മറ്റൊരാൾക്കും പങ്കുവയ്ക്കില്ലെന്ന് ഇൻഡിഗോ നിലപാടെടുത്തു.


ALSO READ : Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി


സഹയാത്രക്കാരനെ കണ്ടുപിടിച്ച് ബാഗ് പരസ‍്പരം മാറുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ ഇൻഡിഗോ കമ്പനി മുന്നോട്ട് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് നന്ദൻ പറയുന്നു. എന്നാൽ തങ്ങൾ സഹയാത്രക്കാരന്റെ നമ്പറിൽ വിളിച്ചെന്നും അയാൾ ഫോൺ എടുത്തില്ലെന്നുമുള്ള വിശദീകരമാണ് വിമാനകമ്പനി നൽകുന്നത്. അവസാനം സോഫ്റ്റ്‌വെയർ എഞ്ചിനീയറായ നന്ദൻ തന്റെ തൊഴിൽ 'നൈപുണ്യം' തന്നെ പ്രശ്നപരിഹാരത്തിന് ഉപയോഗിക്കാമെന്ന് ഉറപ്പിച്ചു. ഇൻഡിഗോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുക.


ഏറെ നേരം പണിപ്പെട്ടാണ് താൻ ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് നന്ദൻ തന്നെ പറയുന്നു. പലതവണ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല. എന്നാൽ നിരാശനായി അവസാനം കംപ്യൂട്ടറിലെ F-12 കീ അമർത്തിയപ്പോൾ തന്നെ അത്ഭുതപ്പെടുത്തികൊണ്ട് യാത്രക്കാരുടെ പേരും ഫോൺ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചുവെന്ന് നന്ദൻ പറയുന്നു. 


ALSO READ : Wi-Fi signal: വൈ-ഫൈ സിഗ്നൽ ഫോണിൽ കുറവോ? ശരിയാക്കാൻ വഴിയുണ്ട്


വിമാനകമ്പനി സഹായിച്ചില്ലെങ്കിലും തന്റെ കൈയ്യിലെ വിവരങ്ങൾ വച്ച് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തനിക്ക് ആവശ്യമുള്ള വിവരങ്ങൾ നേടിയെടുത്തു. വിമാനകമ്പനിക്കാർ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്ന നന്ദന്റെ ബാഗ് മാറികൊണ്ടുപോയ സഹയാത്രികൻ നന്ദന്റെ ആദ്യ കോൾ തന്നെ എടുത്തു. പിന്നീട് ഇരുവരും നേരിൽ കണ്ട് ബാഗുകൾ കൈമാറി. 


എന്നാൽ നന്ദൻ തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്തുവെന്ന വിവരം തെറ്റാണെന്ന പ്രതികരണമാണ് വിമാനകമ്പനി നടത്തിയത്. ബാഗ് മാറിയ വിവരം നന്ദൻ അറിയിച്ചെന്നും അതുപ്രകാരം നടപടികൾ സ്വീകരിച്ചുവെങ്കിലും ഇൻഡിഗോ പറയുന്നു. എന്നാൽ സഹയാത്രികൻ തങ്ങൾ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നാണ് അവരുടെ പക്ഷം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.