Wi-Fi signal: വൈ-ഫൈ സിഗ്നൽ ഫോണിൽ കുറവോ? ശരിയാക്കാൻ വഴിയുണ്ട്

താത്കാലികമായി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക്  ഇത്തരം പൊടിക്കൈകൾ സഹായകമാകും.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 05:30 PM IST
  • ഇത് സാധാരണയായി പിൻതുടരുന്ന രീതികളാണ്
  • നെറ്റ്വർക്കുമായി കൃത്യമായ അകലം പാലിക്കുക
  • റൂട്ടറും ഫോണും തമ്മിലുള്ള അകലം കൂടിയാൽ പിന്നെയും നെറ്റ്വർക്ക് പ്രശ്നം അധികമാവും
Wi-Fi signal: വൈ-ഫൈ സിഗ്നൽ ഫോണിൽ കുറവോ? ശരിയാക്കാൻ വഴിയുണ്ട്

ഹൈസ്പീഡ് നെറ്റ്വർക്ക് ഉണ്ടായിട്ടും ഫോണിൽ നെറ്റ് കിട്ടാൻ പ്രയാസമുണ്ടോ നിങ്ങൾക്ക്? എങ്കിൽ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം ലളിതവും എളുപ്പത്തിൽ സാധിക്കുന്നതുമായ കാര്യങ്ങളാണ് ഇത്. താത്കാലികമായി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക്  ഇത്തരം പൊടിക്കൈകൾ സഹായകമാകും.

ഫോൺ റീ സ്റ്റാർട്ട് ചെയ്യാം

ഫോൺ സ്വിച്ച് ഒാഫ് ചെയ്ത ശേഷം ഓണാക്കുകയോ അല്ലെങ്കിൽ വീണ്ടും റീ സ്റ്റാർട്ട് ചെയ്യുകയോ  ചെയ്യാം. ഇത് സാധാരണയായി പിൻതുടരുന്ന രീതിയാണിത്. നിലവിലെ നെറ്റ്വർക്കിൽ നിന്നും പുറത്ത് കടന്ന ശേഷം വൈഫൈ വീണ്ടും ആഡ് ചെയ്യുക.

വൈ-ഫൈ റൂട്ടർ റീ സ്റ്റാർട്ട് ചെയ്യാം

10-15 മിനിട്ട് വരെയും റൂട്ടർ ഓഫ് ചെയ്ത് വെക്കാം. ഇതിന് ശേഷം വീണ്ടും ഒാണാക്കാം. ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്. ഫോണിന് അടുത്തായി റൂട്ടർ വെക്കാൻ കൂടി ശ്രദ്ധിക്കണം. റൂട്ടറും ഫോണും തമ്മിലുള്ള അകലം കൂടിയാൽ പിന്നെയും നെറ്റ്വർക്ക് പ്രശ്നം കൂടുകയേ ഉള്ളു.

ഫോൺ കവർ ഒന്ന് ശ്രദ്ധിക്കാം

നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ കട്ടിയുള്ള കെയ്‌സ് കൂടി നീക്കം ചെയ്യുക ഇതും ചിലപ്പോൾ വൈഫൈ സിഗ്നലിനെ തടസ്സപ്പെടുത്തിയേക്കാം. അത് നീക്കം ചെയ്‌ത് ഫോൺ ഉപയോഗിക്കാൻ ശ്രമിക്കാം.  ഫോൺ താഴെ പോവാതിരിക്കാനും മറ്റ് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും വളരെ അധികം ശ്രദ്ധിക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News