`ടിക് ടോക്കിന് പകരക്കാരനായി ഇൻസ്റ്റാഗ്രാം റീൽസ്`, വമ്പിച്ച ജനപിന്തുണ
ഇൻസ്റ്റഗ്രാം ആപ്പിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറാണ് റീൽസ്. 15 മിനുറ്റ് ദൈർഖ്യമുള്ള വീഡിയോകളാണ് നിർമ്മിക്കാൻ സാധിക്കുക
ടിക് ടോക് പോയതിൽ വിഷമത്തിലാണ് ഭൂരിഭാഗവും ഇന്ത്യക്കാർ. എത്രയൊക്ക ചൈന വിരുദ്ധ വികാരമായാലും ഇത്രയധികം യൂസർ ഫ്രണ്ട്‌ലി ആയൊരു ആപ്ലിക്കേഷൻ പെട്ടെന്ന് നഷ്ടപ്പെട്ടതിന്റെ വിഷമം ഇതുവരെ മാറിയിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ ടിക് ടോക്കിന് ബദലായി നിരവധി ആപ്പുകൾ രംഗത്തെത്തിയിരുന്നു. പക്ഷെ ഒരു പകരക്കാരാകാൻ ആർക്കും സാധിച്ചില്ലെന്ന് വേണം പറയാൻ.
എന്നാൽ ആ ഉദ്യമം ഏറ്റെടുത്ത് പുതിയൊരു ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ഇൻസ്റ്റഗ്രാം. റീൽസ് എന്ന വീഡിയോ ഷെയറിങ് ഫീച്ചറാണ് ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 2019 നവംബറിൽ തന്നെ ഈ ഫീച്ചർ കമ്പനി പുറത്തിറക്കിയിരുന്നെങ്കിലും ടിക് ടോക്കിനു മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഉപയോക്താക്കൾ ഇങ്ങനൊരു സംഭവം ശ്രദ്ധിച്ചുകൂടിയില്ലെന്ന് വേണം പറയാൻ. അതിൻ്റെ പ്രധാനകാരണം ടിക് ടോക്കിലുള്ള ഫീച്ചറുകൾ ഇതിലില്ല എന്നത് തന്നെയാണ്.
Also Read: ടിക് ടോക്കിന് പകരം; ‘ടിക് ടിക്’ ; മെയ്ഡ് ഇന്‍ കേരള
എന്നാൽ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് കുട്ടപ്പനായി മടങ്ങിവന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസ്. അപ്ഡേറ്റ് ചെയ്ത പുതിയ ഫീച്ചർ ബുധനാഴ്ച മുതൽ ഇന്ത്യയിൽ ലഭ്യമായിക്കഴിഞ്ഞു. ബ്രസീൽ, ഫ്രാൻസ് ജർമനി എന്നീ രാജ്യങ്ങളിൽ ഇതിനകം റീൽസ് ലഭ്യമായിക്കഴിഞ്ഞു.
ഇൻസ്റ്റഗ്രാം ആപ്പിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറാണ് റീൽസ്. 15 മിനുറ്റ് ദൈർഖ്യമുള്ള വീഡിയോകളാണ് നിർമ്മിക്കാൻ സാധിക്കുക. ആപ്പിലെ കാമറ ക്ലിക്ക് ചെയ്താൽ റീൽസ് തിരഞ്ഞെടുക്കാൻ സാധിക്കും. പാട്ടുകളോ, പശ്ചാത്തല സംഗീതമോ ഉൾപ്പെടുത്താൻ സാധിക്കും.ഇതിനകം സെലിബ്രറ്റികൾ റീൽസ് ഉപയോഗിച്ച് വീഡിയോ ഷെയർ ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു.