ന്യൂഡൽഹി: ഐഫോൺ 14 സീരീസിൻറെ ജനപ്രീതി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ആവശ്യം കൂടിയതോടെ ഐഫോൺ 14 പ്രോയക്ക് ഡൽഹി എൻസിആറിൽ സ്റ്റോക്കില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.വിഷയത്തിൽ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആപ്പിളിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ ആപ്പിളിൽ നിന്ന് ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം സംബന്ധിച്ച് ആപ്പിളുമായി സംസാരിച്ചതായി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.ഐഫോൺ 14 പ്രോയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, കമ്പനി വിതരണത്തിൽ കുറവുണ്ടാകുന്നതായും ഇത് പരിഹരിക്കാൻ കമ്പനി ശ്രമിക്കുന്നതായും ട്വീറ്റിൽ പറയുന്നു. ഐഫോൺ 14 പ്രോയുടെ സവിശേഷതകൾ:


iPhone 14 Pro, iPhone 14 Pro Max എന്നിവയുടെ പ്രധാന സവിശേഷതകളെ കുറിച്ച് പറയുമ്പോൾ ഏറ്റവും പുതിയ A16 ബയോണിക് ചിപ്‌സെറ്റ് ഇതിൽ നൽകിയിരിക്കുന്നു. കൂടാതെ, ഇതിന് 6 കോർ സിപിയുവും 5 കോർ ജിപിയുവുമുണ്ട്. ഇവയിൽ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴി എമർജൻസി എസ്ഒഎസ് നൽകിയിട്ടുണ്ട്. അതേസമയം, 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിലെ പുതിയ ഫീച്ചർ ഡൈനാമിക് ഐലൻഡാണ്.


ഐഫോൺ 14 പ്രോ 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ഈ മോഡലുകൾക്ക് യഥാക്രമം 1,29,900 രൂപ, 1,39,900 രൂപ, 1,59,900 രൂപ, 1,79,900 രൂപ എന്നിങ്ങനെയാണ് വില. ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സൂപ്പർ ബ്ലാക്ക് നിറങ്ങളിലാണ് ഇത് വരുന്നത്. അതേസമയം, ഐഫോൺ 14 പ്രോ മാക്‌സിന് 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്, അവയ്ക്ക് യഥാക്രമം 1,39,900 രൂപ, 1,49,900 രൂപ, 1,69,900 രൂപ, 1,89,900 രൂപ എന്നിങ്ങനെയാണ് വില. ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സൂപ്പർ ബ്ലാക്ക് നിറങ്ങളിലാണ് ഇത് വരുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.