രാജ്യത്ത് വീണ്ടും ക്രിക്കറ്റ് ആവേശം കുറിച്ചുകൊണ്ട് ഐപിഎൽ 2022 സീസൺ ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകരെ കൈയ്യിലെടുക്കാൻ ഇന്ത്യയിൽ പ്രമുഖ ടെലികോം കമ്പനികൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്ന് പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുകയും ചെയ്തു. ഫോൺ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ഒരു വർഷത്തെ ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനുകളാണ് ടെലികോം കമ്പനികൾ ഐപിഎല്ലിനോട് അനുബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി ഒരു വർഷത്തേക്കുള്ള ഹോട്ട്സ്റ്റാറിന്റെ പ്രീമിയം പ്ലാനിനു വേണ്ടി ഒരു ഉപഭോക്താവ് ഒരു വർഷത്തേക്ക് ചിലവാക്കേണ്ടത് 1499 രൂപയാണ്. മൊബൈയിൽ വിഐപി പ്ലാനുകൾക്കാണെങ്കിൽ 499 രൂപയും. 899 രൂപയുടെ ഒരു സൂപ്പർ പ്ലാനും ഹോട്ട്സ്റ്റാർ നൽകുന്നുണ്ട്.


ALSO READ : Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി


ഇനി ഐപിഎല്ലിനോട് അനുബന്ധിച്ചുള്ള Airtel vs Jio vs Vi ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഓഫറുകൾ പരിശോധിക്കാം


എയർടെൽ


ഐപിഎല്ലിനോട് അനുബന്ധിച്ച് വിവിധ റീച്ചാർജ് പ്ലാനുകളാണ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഏത് പ്ലാൻ തിരഞ്ഞെടുത്താലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും കൂടിയാണ് എയർടെൽ നൽകുന്നത്. അത് ഇപ്പോൾ 28 ദിവസത്തെ റീച്ചാർജ് പ്ലാൻ ആണെങ്കിലു ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് തുടരുമെന്ന് എയർടെൽ ഉറപ്പ് നൽകുന്നു


ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനോട് കൂടിയുള്ള എയർടെല്ലിന്റെ പ്ലാനുകൾ


499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


599 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


838 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


839 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


2999 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


3359 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


എല്ലാ പ്ലാനുകൾക്കും ഹോട്ട്സ്റ്റാറിന്റെ 499 രൂപയുടെ മൊബൈയിൽ എഡിഷൻ സബ്സ്ക്രിപ്ഷനാണ് ലഭിക്കുന്നത്. 


ALSO READ : Airtel Bumper Offer: മൊബൈൽ റീചാർജിന് 25% ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ച് എയർടെൽ..!! എങ്ങിനെ നേടാം


ജിയോ


ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി അഞ്ച് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്ലാനുകൾക്കും ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സക്രിപ്ഷനാണ് ലഭിക്കുക. 


499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


799 രൂപയുടെ 56 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


2999 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


1499 രൂപയുടെ 84 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


4199 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ.


ഇവയിൽ 499, 799, 2999 എന്നീ പ്ലാനുകൾക്ക് മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമെ ലഭിക്കു. 1,499 രൂപയുടെയും 4199 രൂപയുടെയും പ്ലാനുകൾക്ക് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്സക്രിപ്ഷനാണ് ജിയോ നൽകുന്നത്. 


ALSO READ : BSNL Offer: ടെലികോം ഭീമന്മാരെ ഞെട്ടിച്ച്‌ ബിഎസ്എൻഎല്‍, പ്രീപെയ്ഡ് പ്ലാനില്‍ അടിപൊളി ഡിസ്കൗണ്ട്


വിഐ


ജിയോ പോലെ തന്നെ വിഐയും അഞ്ച് പ്ലാനുകളാണ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എല്ലാ പ്ലാനുകൾക്കും മൊബൈൽ എഡിഷിൻ സബ്സ്ക്രിപ്ഷൻ മാത്രമാണ് ലഭിക്കുന്നത്. 


499 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


601 രൂപയുടെ 28 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


901 രൂപയുടെ 70 ദിവസത്തെ പ്ലാൻ, ദിവസം 3 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


3099 രൂപയുടെ ഒരു വർഷത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ


1066 രൂപയുടെ 84 ദിവസത്തെ പ്ലാൻ, ദിവസം 2 ജിബി ഇന്റർനെറ്റ് ലഭിക്കും, കൂടാതെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ തുടങ്ങിയവ അടങ്ങിയതാണ് പ്ലാൻ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.