PSLV-C52: പിഎസ്എൽവി സി 52 വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
PSLV-C52: പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: PSLV-C52: പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്ന് പുലർച്ചെ 5.59 നായിരുന്നു വിക്ഷേപണം.
Also Read: കോവിഡിനിടെ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ ജോലികൾ
പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1710 കിലോഗ്രാമാണ്. ഉപഗ്രഹത്തിൽ ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാര്‍ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങള്‍ ശേഖരിക്കുകയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
Also Read: Assembly Election 2022: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും
പേടകത്തിൽ സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (ഇന്‍സ്പയര്‍ സാറ്റ്-1) സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത സംരംഭമായ ഐഎന്‍എസ്-2ടിഡി ഉള്‍പ്പെടെ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഇത് ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...