സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലെ (എസ്എസ്എല്‍വി) മൂന്നാമത്തെ ഉപഗ്രഹം ഇഒഎസ്-08 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ). ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ 9.17ന് ഭൗമ നിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08 വിക്ഷേപിച്ചത്. ലിഫ്റ്റോഫ് കഴിഞ്ഞ് ഏകദേശം 14 മിനിറ്റിനുള്ളില്‍ തന്നെ ഇഒഎസ്-08, എസ്ആർ-08 എന്നിവയെ ഭ്രമണ പഥത്തിലെത്തിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. വിജയകരമായ ഈ വിക്ഷേപണത്തോടെ എസ്എസ്എൽവിയുടെ വികസനഘട്ടം അവസാനിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ വ്യവസായത്തിന്റെയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപ​ഗ്രഹം സഹായിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (ഭൂമിക്ക് മുകളില്‍ 500 കിലോമീറ്റര്‍ വരെ) ഇവയെ സ്ഥാപിക്കാന്‍ കഴിയുമെന്നും 500Kg വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.


Read Also: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽ


എസ്എസ്എൽവി-ഡി3/ഇഒഎസ്-08 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ സംഘത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. SSLV-D3/EOS-08 ദൗത്യം വിജയകരമാക്കിയ  ഐഎസ്ആർഒയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടലും നേതൃത്വവും കൊണ്ട്, ഐഎസ്ആർഒ സംഘത്തിന് ഒന്നിനുപുറകെ ഒന്നായി വിജയങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം സമൂഹ്യമാധ്യമത്തിൽ കുറിച്ചു. സ്വാതന്ത്ര ദിനമായ ആഗസ്റ്റ് 15ന് വിക്ഷേപണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.


Read Also: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും


ഇസ്രോയുടെ മൈക്രോസാറ്റ്/ഐഎംഎസ്-1 ബസിൽ നിർമ്മിച്ച ഇഒഎസ്-08 ഉപ​ഗ്രഹം ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ്, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ളെക്‌റ്റോമെട്രി, എസ്‌ഐസി യുവി ഡോസിമീറ്റര്‍ എന്നീ പ്രധാന മൂന്ന് പേലോഡുളെയാണ്  വഹിക്കുന്നത്. ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്. ഇവയക്ക് പാരിസ്ഥിതിക നിരീക്ഷണം സാധ്യമാക്കി പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. ഏകദേശം 175.5 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുള്ളത്. 


ദുരന്തങ്ങള്‍, പരിസ്ഥിതി, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിന് ഇവ സഹായിക്കും. അതു കൂടാതെ സമുദ്രോപരി തലത്തിലെ കാറ്റ് വിശകലനം ചെയ്യാനും മണ്ണിന്റെ ഈര്‍പ്പം വിലയിരുത്താനും ഈ പേലോ‍‍‍‍ഡുകൾ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.