ന്യൂഡൽഹി: ആത്മനിർഭാരത് അതിന്റെ പാരമ്യത്തിലാണ്. പദ്ധതികൾ ഒരോന്നായി ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ​ഗൂ​ഗിൾ മാപ്പിന് ബദലായി ഇന്ത്യൻ ഉപ​ഭോക്താക്കൾക്കായി ഇന്ത്യൻ നിർമ്മിത സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ രാജ്യമൊരുങ്ങുകയാണ്. ഐ.എസ്.ആർ.ഒയുടെ(ISRO) നേതൃത്വത്തിൽ മാപ്പ് മൈ ഇന്ത്യയുമായി ചേർന്നാണ് സംവിധാനമൊരുക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കി ഇനി കുഴിയിൽ വീഴണ്ടെന്ന് തന്നെ കൂട്ടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മാപ്പിംഗ് പോർട്ടലുകൾ, ആപ്പുകൾ, ജിയോ സ്പേഷ്യൽ സോഫ്റ്റ്വെയറുകൾ എന്നിവ നിർമ്മിക്കും. ഇതിനായുള്ള കരാർ കമ്പനികളുമായി ഐ.എസ്.ആർ.ഒ(ISRO) ഒപ്പുവെച്ചു. ഇന്ത്യയുടെ നാവി​ഗേഷൻ സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തിയായിരിക്കും ഇത് നടപ്പാക്കുക.


ALSO READ: WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..


ആത്മനിർഭർ ഭാരതിൻറെ പ്രയത്നങ്ങളെ ഊർജ്ജിതപ്പെടുത്താനാണ് ഈ ശ്രമമെന്നാണ് മാപ്പ് മൈ ഇന്ത്യ സിഇഒ റോഹൻ വർമ്മ വിശദമാക്കുന്നത്. നാവിഗേഷനിൽ ഭാരതീയർക്ക് തദ്ദേശീയമായ പരിഹാരം കണ്ടെത്താനാണ് ശ്രമം.ഗൂഗിൾ എർത്തോ ഗൂഗിൾ മാപ്പോ(Google Map) നിങ്ങൾക്ക് ഇനി ആവശ്യമായി വരില്ലെന്നും റോഹൻ വർമ്മ പറയുന്നു.


ALSO READ:  WhatsApp: Delete ചെയ്‌ത മെസ്സേജുകൾ എങ്ങനെ വായിക്കാം?


ഇത് സംബന്ധിച്ച ധാരണയിൽ ഐ.എസ്‌.ആർ.ഒ ഒപ്പുവച്ചതായാണ് പിടിഐ(PTI) റിപ്പോർട്ട് ചെയ്യുന്നത്.ഐ.എസ്‌.ആർ.ഒയും മാപ്പ് മൈ ഇന്ത്യയും തങ്ങളുടെ സേവനങ്ങളും പരസ്പരം കൈമാറും. കാലാവസ്ഥ, മലിനീകരണം, കാർഷിക വിളകൾ, ഭൂമിയുടെ ഘടനമാറ്റം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ പോലുള്ള വിവരങ്ങളും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് റോഹൻ വർമ്മ വിശദമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.