Sriharikota : ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം EOS-3 വിക്ഷേപണത്തിന്റെ മൂന്നാം  ഘട്ടത്തിൽ പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക്ക് എൻജിൻ (Cryogenic Engine Stage) ഉപയോഗിച്ച് കൊണ്ടുള്ള മൂന്നാം ഘട്ടത്തിൽ അനുഭവപ്പെട്ട തകരാറിന തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രയോജനിക്ക് ഘട്ടത്തിൽ അനുഭവപ്പെട്ട തകരാറിനെ തുടന്ന് ഇസ്രോയുടെ GSLV F10/EOS-03 വിക്ഷേണ ദൗത്യം പൂർണ വിജയമായിരുന്നില്ലയെന്ന് ISRO ചെയമാൻ കെ ശിവൻ പറഞ്ഞു.


ALSO READ : Gisat 2021 Launching: ഐ.എസ്.ആർ.ഒയുടെ 2021-ലെ ആദ്യ വിക്ഷേപണം, ആഗസ്റ്റ് 12-ന് ജിസാറ്റ്-1 ഭ്രമണ പഥത്തിലെത്തും


രാവിലെ 5.43നായിരുന്നു ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടത്തിയത്. ആദ്യ രണ്ട് ഘട്ടം വിജയിച്ച് വിക്ഷേപണം മൂന്നാം ഘട്ടത്തിൽ ക്രയോജനിക് എൻജിനിൽ ഉടലെടുത്ത തകരാറിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം ഘട്ടത്തിൽ പ്രതീക്ഷിച്ചത് പോലെ ക്രയോജനിക്കിന്റെ പ്രവർത്തനം നടന്നില്ല എന്നും അതെ തുടർന്നാണ് ദൗത്യം വിജയമാകാതിരുന്നതെന്നും ISRO അറിയിച്ചു.


ALSO READ : Satellite Launch ന് ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് ISROയെന്ന് LAC പ്രദേശത്തെ വിദഗ്ദ്ധർ


കഴിഞ്ഞ 14 GSLV റോക്കറ്റിലൂടെയുള്ള ഉപഗ്രഹ വിക്ഷേപണങ്ങളിൽ ഇത് നാലമത്തെ പരാജയമാണ്. അവസാനമായി GSLV വാഹിനി ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചത് 2018ലായിരുന്നു. 2017ന് ശേഷം ആദ്യമായിട്ടാണ് GSLV ഉപയോഗിച്ചുള്ള വിക്ഷേപണം പരാജയപ്പെടുന്നത്.


2,268 കിലോയുള്ള സാറ്റലൈറ്റ് ഭൂമിയുടെ വിവിധ പ്രദേശങ്ങളുടെ ലൈവ് ചിത്രങ്ങൾ പകർത്തി അയക്കും. ഇത് വഴി പ്രകൃതിദുരന്തങ്ങൾ,അപകടങ്ങൾ എന്നിവ ഉടനടി നിരീക്ഷിക്കാൻ സാധിക്കും. രാജ്യത്തിൻറെ പ്രതിരോധ സംവിധാനങ്ങളിലും, കാലാവസ്ഥ നിരീക്ഷണങ്ങളിലും കാര്യക്ഷമമായ പങ്ക് വഹിക്കാനാവുമെന്നാണ് കണ്ടെത്തൽ.


ALSO READ : PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു


കഴിഞ്ഞ വർഷം മാർച്ച് 5-നായിരുന്നു EOS-3 ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നത് പിന്നീട് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിൽ ലോഞ്ചിങ്ങ് നീളുകയായിരുന്നു.പിന്നീട് 2021 മാർച്ചിലും ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും സാറ്റലൈറ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഇത് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.