Satellite Launch ന് ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് ISROയെന്ന് LAC പ്രദേശത്തെ വിദഗ്ദ്ധർ

ഫെബ്രുവരി 28ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബ്രസിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ വൺ വിജയകരമായി വിക്ഷേപിച്ചിരുന്നു . 

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 01:03 PM IST
  • വിക്ഷേപണം വിജയിച്ചതിനെ തുടർന്ന് LAC പ്രദേശത്തെ വിദഗ്ദ്ധൻ ആമസോണിയ വണിന്റെ വിക്ഷേപണം ലാറ്റിൻ അമേരിക്കയുടെയും ഐഎസ്ആർഒയുടെയും സംയുക്തമായ പ്രവർത്തനം ശാസ്ത്രലോകത്ത് വൻ മുന്നേറ്റം കൊണ്ട് വരാൻ കഴിയുമെന്നതിന്റെ തെളിവാണെന്ന് പറഞ്ഞു.
  • ഫെബ്രുവരി 28ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബ്രസിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ വൺ വിജയകരമായി വിക്ഷേപിച്ചിരുന്നു .
  • മറ്റ് 18 ചെറിയ ഉപഗ്രഹങ്ങൾ വഹിച്ചിട്ടുള്ള ആമസോണിയ വൺ ശ്രീഹരികോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.
  • ഉപഗ്രഹത്തിന്റെ ഭാരം 637 കിലോഗ്രാമുകൾ ആയിരുന്നു.
Satellite Launch ന് ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് ISROയെന്ന്  LAC പ്രദേശത്തെ വിദഗ്ദ്ധർ

ഫെബ്രുവരി 28ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ബ്രസിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ വൺ വിജയകരമായി വിക്ഷേപിച്ചിരുന്നു . മറ്റ് 18 ചെറിയ ഉപഗ്രഹങ്ങൾ വഹിച്ചിട്ടുള്ള ആമസോണിയ വൺ ശ്രീഹരികോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ ഭാരം 637 കിലോഗ്രാമുകൾ ആയിരുന്നു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എസിൽ വഴിയുള്ള ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണമായിരുന്നു ആമസോണിയയുടേത്.

വിക്ഷേപണം വിജയിച്ചതിനെ തുടർന്ന് കോസ്റ്റാറിക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്പേസ് സിസ്റ്റംസ് എഞ്ചിനീയറിംഗ് ലബോറട്ടറി കോർഡിനേറ്ററും, സ്പേസ്ഫ്ലൈറ്റ് ക്രൂമാൻ സ്ഥാനാർത്ഥിയുമായ ഡോ. അഡോൾഫോ ചാവെസ്-ജിമെനെസ് ആമസോണിയ വണിന്റെ വിക്ഷേപണം ലാറ്റിൻ അമേരിക്കയുടെയും (Latin America) ഐഎസ്ആർഒയുടെയും (ISRO) സംയുക്തമായ പ്രവർത്തനം ശാസ്ത്രലോകത്ത് വൻ മുന്നേറ്റം കൊണ്ട് വരാൻ കഴിയുമെന്നതിന്റെ തെളിവാണെന്ന് പറഞ്ഞു.

ALSO READ: Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ

സാറ്റലൈറ്റ് (Satellite)വിക്ഷേപണത്തിനുള്ള ഫണ്ടുകൾ (Fund) കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ ഏറ്റവും മികച്ച ബഹിരാകാശ ഏജൻസിയാണ്  ഐഎസ്ആർഒ എന്ന് തെളിയിച്ചുവെന്നും,  സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിൻ അല്ലെങ്കിൽ പ്ലാനറ്റ് ലാബുകൾ പോലുള്ള കമ്പനികളുടെ ഒരു യഥാർത്ഥ എതിരാളിയായി പലരും ഇതിനെ കണക്കാക്കുന്നുണ്ടെന്നും. ലാറ്റിനമേരിക്കയിലെ വികസ്വര രാജ്യങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഐഎസ്ആർഒയ്ക്ക് ഒരു പ്രധാന പങ്കാളിയാകാൻ സാധിക്കുമെന്നും, പരസ്പര സഹായത്തോടെ, ലാറ്റിൻ അമേരിക്കയിൽ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും സാധ്യത ഉണ്ടെന്ന് ഡോ. അഡോൾഫോ ചാവെസ്-ജിമെനെസ് കൂട്ടിച്ചേർത്തു. 

ALSO READ: International Women’s Day 2021: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന Android ആപ്പുകൾ ഏതൊക്കെ?

ലാറ്റിനമേരിക്കയിലെ വികസ്വര രാജ്യങ്ങളോട് പൊതുവായ താൽപ്പര്യമുള്ളതും ഐ‌ടി‌ആർ‌ പോലുള്ള നിയന്ത്രണങ്ങളില്ലാത്തതും ഇതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണിയ വൺ ഫെബ്രുവരി 28 ന് രാവിലെ 10.24 നാണ് പിഎസ്എൽവിസി 51 (PSLV) റോക്കറ്റിൽ ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ്  സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽ നിന്ന് ലോഞ്ച് ചെയ്‌തു.

ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഔതറിസഷന്റെ നാല് ഉപഗ്രഹങ്ങളൂം, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ 14 ഉപഗ്രഹങ്ങളും ആമസോണിയ വണിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. പിഎസ്‌എൽവിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമായിരുന്നു ആമസോണിയ വൺ. ഇൻ സ്പേസ് വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ സ്വകാര്യ കമ്പനി നിർമ്മിച്ച സതീഷ് ധവാൻ ഉപഗ്രഹവും ഉൾപ്പെട്ടിരുന്നു.   

ALSO READ: Smartphone Launch: Realme C21 പുറത്തിറക്കി, ഇന്ത്യയിൽ ഉടനെത്തും; സവിശേഷതകൾ എന്തൊക്കെ?

ആമസോണിയ വണിൽ ആദ്യം 20 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഉണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങൾ മൂലം വിക്ഷേപണത്തിന്റെ ഒരാഴ്ച്ച മുമ്പ് 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്ന ആമസോണിയ വൺ  ആമസോൺ കാടുകളുടെ നശീകരണത്തെ നിരീക്ഷിക്കാനും ബ്രസീലിന്റെ വിവിധ കൃഷി വൈവിധ്യങ്ങളെ കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനും സഹായിക്കും.

 ഐഎസ്ആർഒ അടുത്തതായി ജിയോ ഇമേജിങ് സാറ്റലൈറ്റ് ആയ GISAT-1 വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. GSLV-F10 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്ഷം മാർച്ച് 5ന് വിക്ഷേപിക്കനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിക്ഷപണത്തിന് ഒരു ദിവസം മുമ്പ് മാറ്റിവെയ്ക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News