ചക്കക്കുരു വീണ്ടും രാജാവായി.... 300 ഗ്രാമിന് 270 രൂപ!!
വിളര്‍ച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും ഇതില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ഘടകം സഹായിക്കുന്നു.
COVID 19 വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ (Corona Lockdown) കാലത്ത് താരമായിരുന്നു ചക്കക്കുരു
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന ചക്കക്കുരുവിനെന്നാല്‍ ആമസോണി(Amazon)ല്‍ ഇപ്പോള്‍ കഴുത്തറപ്പന്‍ വിലയാണ്. ആമസോണ്‍ ഇന്ത്യ(Amazon India)യുടെ വെബ്സൈറ്റിലാണ് ചക്കക്കുരുവിന് കൊള്ളവില ഈടാക്കുന്നത്.
300 ഗ്രാ൦ ചക്കക്കുരുവിന് 270 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാണ് വില്‍പ്പന. ഒരു ശതമാനം മാത്രമാണ് ഇതില്‍ ഫാറ്റ് ഘടകമുള്ളത്.
ചൂട് കാലത്ത് സൂപ്പര്‍ കൂളായി ഒരു ഷേക്ക്!!
ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ആരോഗ്യത്തിനും കാഴ്ചശക്തിയ്ക്കും ഉത്തമമാണ്. വിളര്‍ച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും ഇതില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ഘടകം സഹായിക്കുന്നു. കൂടാതെ ദഹനപ്രശ്നങ്ങള്‍ക്കും മികച്ച പരിഹാരമാണ് ചക്കക്കുരുവെന്നും 100 ഗ്രാം കലോറി അടങ്ങിയിട്ടുണ്ടെന്നും ആമസോണ്‍ പറയുന്നു.