Jio 1 Rupee Plan: ടെലികോം  രംഗത്തെ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട്‌   Reliance Jio...


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ ഉപയോക്താക്കൾക്കായി ഇതുവരെ വിപണിയിൽ ആരും അവതരിപ്പിക്കാത്ത ഏറ്റവും വിലകുറഞ്ഞ പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുകയാണ് Reliance Jio. ഈ പ്ലാനിന്‍റെ വിലയും നേട്ടങ്ങളും അറിഞ്ഞാല്‍ നിങ്ങള്‍ ശരിക്കും ആശ്ചര്യപ്പെടും.   കാരണം ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത വില കുറഞ്ഞ പ്ലാനാണ് ജിയോ ഇത്തവണ വിപണിയിൽ ഇറക്കിയിരിക്കുന്നത്.     


ജിയോ (Reliance Jio) 1 രൂപയുടെ പ്ലാൻ   (Jio Rs 1 Plan) ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്‌. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനില്‍   ഒട്ടനവധി ആനുകൂല്യങ്ങള്‍ ലഭിക്കും.  നിലവില്‍  വിപണിയിലെ മികച്ച  പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്.


Also Read: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ


വോഡഫോൺ ഐഡിയ, എയർടെൽ, ബിഎസ്എൻഎൽ  എന്നിവയുടെ  ഉപയോക്താക്കള്‍ക്ക് പോലും ഈ പ്ലാന്‍ ഇഷ്ടപ്പെടും എന്ന കാര്യത്തില്‍  തര്‍ക്കമില്ല. 


Also Read: Jio Prepaid Tariff: എയർടെല്ലിനും വോഡഫോണിനും പിന്നാലെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ച് ജിയോയും!


ജിയോയുടെ Rs 1 പ്ലാന്‍  (Jio Rs 1 Plan)


ജിയോയുടെ Rs 1 പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ജിയോയുടെ മാത്രമല്ല ഇതുവരെയുള്ള ടെലികോം രംഗത്തെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണിത്. ഈ പ്ലാൻ കമ്പനിയുടെ മൈ ജിയോ ആപ്പിൽ ലഭ്യമാണ്.  എന്നാല്‍, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ദൃശ്യമാകില്ല. 


ഈ പ്ലാനിന്‍റെ വാലിഡിറ്റി 30 ദിവസമാണ്, അതായത് 1 രൂപ മാത്രം ചെലവഴിച്ചാൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിനെക്കുറിച്ചുള്ള കൂടുതല്‍  വിശദാംശങ്ങൾ മൈ ജിയോ ആപ്പിൽ നൽകിയിട്ടുണ്ട്.  My Jio ആപ്പിൽ നിലവിലുള്ള 4G ഡാറ്റ വൗച്ചർ എന്ന ഓപ്‌ഷനിൽ, Value വിഭാഗത്തിലേക്ക് പോകുമ്പോള്‍  നിങ്ങൾക്ക് മറ്റ് പ്ലാനുകളുടെ ഓപ്ഷനുകള്‍ക്കൊപ്പം  1 രൂപ പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കും.


ജിയോയുടെ ഈ പ്ലാനിൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും, ഇത്  30 ദിവസത്തെ വാലിഡിറ്റിയുള്ള  ഒരു ഡാറ്റ വൗച്ചറാണ്. ഈ വൗച്ചറിൽ, നിങ്ങൾക്ക് 100MB ഡാറ്റയുടെ പ്രയോജനം ലഭിക്കും. അതായത് ഒരു രൂപ മുടക്കിയാൽ 100MB ഡാറ്റ ലഭിക്കും. നിങ്ങൾക്ക് കൂടുതൽ വേണമെങ്കിൽ, നിങ്ങൾ ഈ വൗച്ചർ 10 തവണ റീചാർജ് ചെയ്യുക, നിങ്ങൾക്ക് വെറും 10 രൂപയ്ക്ക് 1GB ഡാറ്റയുടെ ആനുകൂല്യം ലഭിക്കും. അതായത്, നിങ്ങൾക്ക് 1ജിബി ഡാറ്റ ലഭിക്കുന്ന കമ്പനിയുടെ 15 രൂപ ഡാറ്റ വൗച്ചറിനേക്കാൾ വില കുറവായിരിക്കും ഇത്...!!


ടെലികോം കമ്പനികൾക്കിടയിലെ മത്സരമാണ് ഇത്രയും വില കുറഞ്ഞതും എന്നാല്‍, നിരവധി ആനുകൂല്യങ്ങള്‍ ഉള്ളതുമായ പ്ലാനുമായി എത്താന്‍  ജിയോയ്ക്ക് പ്രേരണയായത്.  അതായത് പുതിയ പ്ലാനിലൂടെ ഒരിയ്ക്കല്‍ക്കൂടി Realiance Jioയ്ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.