ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര മൊബൈൽ നെറ്റ് വർക്ക് കമ്പനി ജിയോ. 98 ദിവസത്തെ വാലിഡിറ്റിയും 5G അൺലിമിറ്റഡ് ഡേറ്റയുമടങ്ങിയതാണ് പുതിയ പ്ലാൻ. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരുപോലെ ലഭ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

98 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്ലാനിന് 999 രൂപയാണ് വില. ജിയോ വെബ്സൈറ്റിൽ നിന്നും മൈജിയോ ആപ്പിൽ നിന്നും പുതിയ പ്ലാൻ ചാ‍ർജ് ചെയ്യാം. മറ്റ് പ്ലാനുകൾക്ക് അനുയോജ്യമായ ആനുകൂല്യങ്ങളാണ് പുതിയ പ്ലാനിലും ലഭിക്കുക. 


Read Also: എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ ഉത്തരവിറക്കി സർക്കാർ


അൺലിമിറ്റഡ് 5G, അൺലിമിറ്റഡ് വോയിസ് കാൾ, ദിവസേന്യേ 100 എസ്എംഎസ്, ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ സ്യൂഡ് ആപ്പ് എന്നീ ആപ്പുകളുടെ ഉപയോ​ഗം എന്നിവ 999 രൂപയ്ക്ക് ലഭ്യമാകും. 5G കണക്ഷൻ ലഭ്യമാകാത്ത ഇടങ്ങളിൽ 2ജിബി പ്രതി​ദിന 4 ജി ഡേറ്റയും കമ്പനി നൽകുന്നു. 


ദീർഘക്കാല വാലിഡിറ്റി ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് പുതിയ പ്ലാൻ. ഒടിടി പ്ലാനോട് കൂടിയ 1049 രൂപയുടെയും 1299 രൂപയുടെയും പ്ലാനുകൾ ഉണ്ട്. ഇരു പ്ലാനുകൾക്കും 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അൺലിമിറ്റഡ് വോയിസ് കോളും 2ജിബി പ്രതിദിന ഡേറ്റയും ലഭ്യമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.