Jio Best Recharge Plan: ജിയോ അതിന്റെ ഉപയോക്താക്കൾക്കായി താങ്ങാനാവുന്ന നിരവധി പ്ലാനുകൾ കൊണ്ടുവരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ Jio യുടെ 75 രൂപയുടെ പദ്ധതിയെക്കുറിച്ച് അറിയാം.  അത് വളരെ വിലകുറഞ്ഞതും ഒപ്പം നിരവധി പ്രത്യേക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.  അറിയാം ഈ പദ്ധതിയെക്കുറിച്ച്..


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോയുടെ 75 രൂപയുടെ പ്ലാൻ


Jio Plan ന്റെ കൂടെ ഉപയോക്താവിന് 28 ദിവസത്തെ കാലാവധിക്കൊപ്പം പ്രതിദിനം 0.1 MB ഡാറ്റയോടൊപ്പം 200MB അധിക ഡാറ്റ ലഭിക്കുന്നു.  കണക്കനുസരിച്ച് ഈ പ്ലാൻ മൊത്തം 3 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം പരിധിയില്ലാത്ത കോളിംഗ് സൗകര്യവും 50 SMS ഉം ഏത് നെറ്റ്‌വർക്കിലും ലഭ്യമാണ്. 


Also Read: Jio 3,499 രൂപയ്ക്കുള്ള വാർഷിക പ്ലാൻ അവതരിപ്പിച്ചു, അറിയാം പുതിയ പ്ലാനിന്റെ പ്രത്യേകതകൾ


എന്നാൽ അടുത്തിടെ കമ്പനി തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക Jio Offer ബൈ 1 ഗെറ്റ് 1 ആരംഭിച്ചിരുന്നു. ഈ ജിയോ ഓഫറിന് കീഴിൽ ഒരു റീചാർജ് പ്ലാൻ വാങ്ങുമ്പോൾ അതേ മൂല്യമുള്ള മറ്റൊരു പ്ലാൻ ഉപയോക്താവിന് തികച്ചും സൗജന്യമായി നൽകുന്നു.


അതനുസരിച്ച് ഒരു ഉപയോക്താവ് 75 രൂപയുടെ പ്ലാൻ എടുക്കുകയാണെങ്കിൽ 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ മറ്റൊരു പ്ലാൻ അവർക്ക് ലഭിക്കും. തികച്ചും അതേ ആനുകൂല്യങ്ങൾക്കൊപ്പം. എന്നാൽ ഇതിനായി നിങ്ങൾ MyJio അപ്ലിക്കേഷനിൽ നിന്നും റീചാർജ് ചെയ്യണം.


Also Read: VI യുടെ അടിപൊളി ഓഫർ, കമ്പനി നൽകുന്നു 75 രൂപയുടെ സൗജന്യ Recharge, അറിയാം ഇതിന്റെ പ്രത്യേകത


ഇതനുസരിച്ച് 75 രൂപയ്ക്ക് ഉപയോക്താവിന് മൊത്തം 56 ദിവസത്തെ കാലാവധിയും മൊത്തം 3 ജിബി + 3 ജിബി ഡാറ്റയും ലഭിക്കും. പ്ലാൻ അനുസരിച്ച് Jio Cinema, ജിയോ ന്യൂസ്, Jio Tv, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ ആക്സസ് ലഭ്യമാണ്.


ജിയോയുടെ 39 രൂപയുടെ പ്ലാൻ


39 രൂപയുടെ ഈ പ്ലാൻ ആണ് ജിയോയുടെ ഏറ്റവും കുറഞ്ഞ റീചാർജജ് പ്ലാൻ. ഈ ജിയോ റീചാർജ് പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. പ്രത്യേക ഓഫറിന് കീഴിൽ ഈ റീചാർജ് പ്ലാൻ എടുക്കുമ്പോൾ 1 പ്ലാൻ സൗജന്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് 39 ദിവസത്തേക്ക് 28 ദിവസത്തെ കാലാവധി ലഭിക്കും. ഈ പ്ലാനിലും, എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിംഗിന്റെ പ്രയോജനം ഉപയോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തത്തിൽ 2.8 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാണ്. ഇതിനൊപ്പം ജിയോ ആപ്ലിക്കേഷനുകളുടെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.