Jio Freedom Plans : Daily Limit ഇല്ലാത്ത പുതിയ 5 പ്രീപെയ്‌ഡ്‌ പ്ലാനുകളുമായി Jio

127 രൂപ മുതൽ 2397 രൂപവരെയുള്ള ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 07:30 PM IST
  • ഈ പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ദിനംപ്രതിയുള്ള ഡാറ്റ ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
  • 127 രൂപ മുതൽ 2397 രൂപവരെയുള്ള ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
  • 127 രൂപ്പയുടെ പ്ലാനിൽ 12 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.
  • അതേസമയം ഏറ്റവും 2,397 രൂപയുടെ പ്ലാനിൽ 365 ജിബി ഡാറ്റയാണ് ലഭിക്കുന്നത.
Jio Freedom Plans : Daily Limit ഇല്ലാത്ത പുതിയ 5 പ്രീപെയ്‌ഡ്‌ പ്ലാനുകളുമായി Jio

Mumbai : ഇന്ത്യയിലെ (India) ഏറ്റവും പുതിയ ടെലികോം ഓപ്പറേറ്ററായ ജിയോ (Reliance Jio) ശനിയാഴ്ച പുതിയ 5 പ്രീപെയ്ഡ് പ്ലാനുകൾ (Prepaid Plan) കൂടി അവതരിപ്പിച്ചു. ഈ പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ദിനംപ്രതിയുള്ള ഡാറ്റ  ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 127 രൂപ മുതൽ 2397 രൂപവരെയുള്ള ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

127 രൂപ്പയുടെ പ്ലാനിൽ 12 ജിബി ഡാറ്റയാണ് (Data) ലഭിക്കുന്നത്. അതേസമയം ഏറ്റവും 2,397 രൂപയുടെ പ്ലാനിൽ 365 ജിബി ഡാറ്റയാണ് ലഭിക്കുന്നത. അതുകൂടാതെ അൺലിമിറ്റെഡ് കാളിങ് സൗകര്യവും ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിബഷനും ലഭിക്കും.

ALSO READ: Jio യുടെ വിലകുറഞ്ഞ പ്ലാനുകളെ കുറിച്ച് അറിയു.., ഇതിലും കുറഞ്ഞ പ്ലാനുകൾ ഇനി സ്വപ്നത്തിൽ മാത്രം

127 രൂപ്പയുടെ പ്ലാനിന്റെ കാലാവധി 15 ദിവസം വരെയാണ്. ഇത് കൂടാതെ 30 ദിവസം, 60 ദിവസം,90  ദിവസം, 365 ദിവസം എന്നിങ്ങനെ വിവിധ കാലാവധികൾ ഉള്ള മൊബൈൽ പ്ലാനുകളും (Mobile Plan) ഉണ്ട്. ഇപ്പോൾ ഡിജിറ്റൽ കാലഘട്ടത്തിൽ കൂടുതൽ മാറ്റങ്ങളും സൗകര്യങ്ങളും കൊണ്ട് വരാൻ ഗീതം പ്ലാനുകൾ സഹായിക്കുമെന്ന് ജിയോ പറഞ്ഞു.

ALSO READ: VI ഉപഭോക്താക്കൾക്കായി അടിപൊളി പ്ലാൻ: 9, 11 രൂപയ്ക്ക് unlimited കോളിനൊപ്പം കൈനിറയെ ഡാറ്റയും

പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സാധാരണ മാസം തോറുമുള്ള പ്ലാനുകളിൽ 28 ദിവസമാണ് ഉണ്ടാവുകയെങ്കിൽ ജിയോ 30 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്ലാനുകൾക്ക് നിശ്ചിത എമൗണ്ട് ആണെന്നും പരിധികൾ ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News