ഇന്ന് ആളുകൾ വീട്ടിൽ ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യുന്നത് സ്ഥിരമാണ്. സ്പീഡുള്ളതിനാൽ ഓഫീസ് ജോലികൾ വീട്ടിലിരുന്ന് ചെയ്യാൻ ഇത് സഹായിക്കുന്നു. പലർക്കും 40 മുതൽ 50 Mbps വരെയായിരിക്കും ലഭിക്കുന്ന വേഗത. ഇത്തരം സാഹചര്യത്തിൽ ഉയർന്ന വേഗതയുള്ള പ്ലാൻ ആവശ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ നിങ്ങൾ JioFiber ഉപയോഗിക്കുകയാണെങ്കിൽ ഇത് അങ്ങനെയല്ല. 150എംബിപിഎസ് സ്പീഡുള്ള പ്ലാന് ചിലവ് ആയിരത്തിൽ താഴെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ, വേഗത മാത്രമല്ല, കോളിംഗ്, OTT പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസും കമ്പനി നൽകുന്നുണ്ട്. ഇത് കൂടാതെ, അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുന്നതിന്റെ ആനുകൂല്യവും. ജിയോ ഫൈബറിന്റെ 999 രൂപ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


JioFiber 999 രൂപ പ്ലാൻ


ഏറ്റവും ജനപ്രിയമായ പ്ലാൻ ഇതാണ്. ഇതിന്റെ വാലിഡിറ്റി 30 ദിവസമാണ്. 30 ദിവസത്തെ കണക്കനുസരിച്ച് കൂടുതൽ പണം ചിലവഴിക്കുന്നുവെന്ന് തോന്നുന്നുണ്ടാകും. എന്നാൽ ഇതിന് വളരെ താങ്ങാനാവുന്ന നിരവധി ഗുണങ്ങളുണ്ട്. ഈ പ്ലാൻ 150 Mbps വേഗത നൽകുന്നു. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും നൽകുന്നുണ്ട്.


നിരവധി OTT പ്ലാനുകൾ സൗജന്യമായി


ഇതിൽ Amazon Prime, Disney+ Hotstar, Voot Select, Sony Liv, Zee5, Voot Kids, Sun Next, Hoichoi, Universal+, Lionsgate Plate, Discovery+, JioCinema, ShemarooMe, Eros Now, ALTBalaji, Jio Sav എന്നിവ ഉൾപ്പെടുന്നു. . ആമസോൺ പ്രൈമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ 1 വർഷത്തേക്കായിരിക്കും.


699 രൂപയുടെ പ്ലാനും


ഇതിന് 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 100Mbps വേഗതയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് ഡാറ്റയും കോളിംഗ് സൗകര്യവും നൽകുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.