Jio 5G : 5ജി സേവനം 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ജിയോ; കേരളത്തിൽ ഈ നഗരത്തിലും ജിയോ 5ജി
Jio 5G Service Available Cities : ജിയോ തങ്ങളുടെ സേവനം വ്യാപിപ്പിച്ച നഗരങ്ങളിൽ കേരളത്തിൽ നിന്നും ഒരു നഗരം മാത്രമാണ് ഇടം നേടിട്ടുള്ളത്
5ജി സേവനം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യാപനം നടത്തി റിലയൻസ് ജിയോ. വിവിധ സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിലേക്കാണ് ജിയോ തങ്ങളുടെ 5ജി സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ 180 നഗരങ്ങളിലെ ജിയോ ഉപയോക്തക്കൾക്ക് ജിയോ ട്രൂ 5ജി സേവനം ഉപയോഗിക്കാൻ സാധിക്കും. ഇന്ത്യയിൽ ഇത്രയധികം നഗരങ്ങളിൽ 5ജി സേവനം ഉറപ്പ് വരുത്തുന്ന ഒരേ ഒരു ടെലികോം കമ്പനിയായി മാറി ജിയോ. കൂടാതെ പുതിയ നഗരത്തിലെ 5ജി ഉപയേക്താക്കളെ ക്ഷെണിച്ചുകൊണ്ടുള്ള ഓഫറും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ജിബിപിഎസിൽ സ്പീഡിൽ അൺലിമിറ്റഡ് നെറ്റാണ് ജിയോ നൽകുന്നത്. അതും ഫ്രീയായി.
കേരളത്തിൽ നിന്നും ഒരു നഗരത്തിൽ മാത്രമെ ജിയോ 5ജി സേവനം പുതുതായി ആരംഭിച്ചിട്ടുള്ളത്. ആലപ്പുഴ നഗരത്തിലാണ് ഇന്ന് മുതൽ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് 5ജി സേവനം നൽകുന്നത്. ഇതോടെ സംസ്ഥാനത്തെ ഏഴ് നഗരങ്ങളിൽ ജിയോ 5ജി സേവനം ഉറപ്പാക്കുന്നുണ്ട്. കൊച്ചിയിലും ഗുരുവായൂരുമായിട്ടാണ് ജിയോ കേരളത്തിൽ ആദ്യമായി 5ജി സേവനം നടപ്പിലാക്കിയത്. പിന്നീട് തലസ്ഥാന നഗരമായ തിരുവനന്തപുരത്തും അതിന് ശേഷം കോഴിക്കോട്, തൃശൂർ, ചേർത്തല നഗരങ്ങളിൽ ജിയോ 5ജി സേവനം എത്തിച്ചു.
ALSO READ : BSNL Plans: വർഷം മുഴുവൻ ഫോൺ വിളിക്കാം കൂടെ ഇൻറർനെറ്റും, ഇതാണ് ബിഎസ്എൻഎൽ ഞെട്ടിപ്പിക്കുന്ന പ്ലാൻ
ഫോണിൽ 5ജി സപ്പോർട്ട് ചെയ്യുമോ എന്ന് എങ്ങനെ പരിശോധിക്കാം?
ഫോണിന്റെ സെറ്റിങ്സിൽ സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്ക് ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കണം. ശേഷം 'പ്രിഫേഡ് നെറ്റ്‍വർക് ടൈപ്' തുറക്കുമ്പോൾ 5 ജി ഓപ്ഷൻ കണ്ടാൽ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി 'Is your device 5G ready?' എന്ന ഓപ്ഷനിലേക്ക് ജിയോ നമ്പർ നൽകിയാലും അറിയാനാകും. 5ജി സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക‍്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അല്ലെങ്കിൽ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കിൽ മാത്രമേ 5 ജി ലഭ്യമാകൂവെന്നത് ശ്രദ്ധിക്കണം. 5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും. ഇത് മൈ ജിയോ ആപ് ഓപ്പൺ ചെയ്യുമ്പോൾ ജിയോ വെൽകം ഓഫർ എന്ന ബാനർ ഉണ്ടെങ്കിൽ വെൽകം ലഭിച്ചുവെന്ന് മനസിലാക്കാൻ കഴിയും. അതിൽ നിന്നും 'I'm interested' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു ഓപ്പൺ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...