ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായി പുറത്തിറക്കുന്ന ജിയോ ഫോൺ നെക്സ്റ്റ് സെപ്തംബര് പത്തിന് ഇന്ത്യൻ വിപണിയിൽ എത്തും.  കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോൺ നെക്സ്റ്റ് എത്തുന്നത്. ഫോണിന്റെ വിലയെത്രയാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 3,499 രൂപയ്ക്ക് ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാൽപ്പത്തിനാലാമത് വാർഷിക പൊതു യോ​ഗത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ  മുകേഷ് അംബാനി ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.


ALSO READ: Jio Phone Next: കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുമെന്ന് Mukesh Ambani


ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. വോയ്സ് അസിസ്റ്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാം​ഗ്വേജ് ട്രാൻസ്ലേഷൻ, സ്മാർട്ട് ക്യാമറ, ഓ​ഗ്​മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.


ALSO READ:  Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ


കഴിഞ്ഞ ആഴ്ച പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5.5 ഇഞ്ച് HD ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ സിമ്മിനുള്ള സപ്പോർട്ടുമാണ് ഉണ്ടാവുക. ഫോണിന്റെ ബാറ്ററി 2500mAh മാത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ 3GB റാമും 32GB ഇന്റേണൽ സ്റ്റോറേജും ക്രമീകരിച്ചിട്ടുണ്ട്. സിംഗിൾ 13 മെഗാപിക്സൽ സെൻസർ റിയർ കാമറ സൗകര്യമായിരിക്കും ഫോണിൽ ഒരുക്കുന്നത്.


ALSO READ: കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 5 വർഷം മുഴുവൻ ശമ്പളം ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും: Reliance Foundation


മികച്ച ഉത്പന്നം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് ആ​ഗോള ടെക്നോളജി ഭീമനും ദേശീയ ടെക്നോളജി ചാമ്പ്യനും തമ്മിലുള്ള ഒരു ധാരണാപത്രമാണിതെന്നും പദ്ധതി പിന്നീട് ലോകവ്യാപകമായി നടപ്പാക്കുമെന്നും പ്രഖ്യാപന വേളയിൽ മുകേഷ് അംബാനി പറഞ്ഞു. രണ്ട് കമ്പനികളിലെയും എഞ്ചിനീയർമാർ ഒൻപത് മാസത്തിലേറെയായി ഹാർഡ്‌ വെയർ സവിശേഷതകൾ സമന്വയിപ്പിച്ച് ആൻഡ്രോയിഡിന്റെ പരിഷ്കരിച്ച പതിപ്പിനായി പ്രവർത്തിച്ച് വരികയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിൽ 4.5 ബില്യൺ ഡോളർ ഓഹരി വാങ്ങാൻ ഗൂഗിൾ സമ്മതിച്ച് ഒരു വർഷത്തിന് ശേഷമാണ് പുതിയ ഫോണിന്റെ പ്രഖ്യാപനം വന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.