Job Discrimination case: ലിംഗ വിവേചന കേസില്‍ Google നഷ്ടപരിഹാരം നൽകേണ്ടത് 18.96 കോടി
Job Discrimination caseല്‍ വന്‍ തിരിച്ചടി നേരിട്ട് Google.
Job Discrimination caseല്‍ വന്‍ തിരിച്ചടി നേരിട്ട് Google.
വനിതാ എഞ്ചിനിയര്‍മാര്‍ക്ക് പുരുഷൻമാരേക്കാൾ കുറഞ്ഞ ശമ്പളം, ഏഷ്യക്കാരോട് വിവേചനം കാട്ടുന്നു എന്നിങ്ങനെയുള്ള പരാതികളിലാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പ് വന്നിരിയ്ക്കുന്നത്. നാലു വര്‍ഷം മുമ്പത്തെ പരാതികളാണ് ഇവ. വന്‍ തുകയാണ് Google പ്രശ്ന പരിഹാരത്തിനായി ചിലവിടുന്നത്.
പരാതി ഒത്തു തീര്‍പ്പിലെത്തുമ്പോള്‍ 5,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. വനിതാ ജീവനക്കാരോടും കാലിഫോര്‍ണിയയിലെയും വാഷിങ്ടണിലെയും ഏഷ്യൻ വംശജരോടും വിവേചനം കാണിച്ചു എന്ന പഴയ പരാതിയിലാണ് ഒത്തു തീര്‍പ്പിന് ഇപ്പോള്‍ ഗൂഗിൾ തയ്യാറാകുന്നത്.
2014 മുതൽ 2017 വരെയുള്ള കാലയളവിൽ, സമാന സ്ഥാനങ്ങളിലുള്ള പുരുഷന്മാരേക്കാൾ കുറഞ്ഞ ശമ്പളമാണ് വനിതാ എഞ്ചിനീയർമാർക്ക് ഗൂഗിൾ നൽകിയതെന്നായിരുന്നു ആരോപണം. ഇതുവരെ ഗൂഗിൾ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു.
Also read: Jeff Bezos Amazon CEO പദവി ഒഴിയുന്നു, പകരം വിശ്വസ്തൻ Andy Jassy യെ നിയമിക്കും
എന്നാല്‍, ഗൂഗിളിനുള്ളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾക്കും അശാന്തിയ്ക്കുമെതിരെ കഴിഞ്ഞ മാസം നൂറുകണക്കിന് ജീവനക്കാർ ചേര്‍ന്ന് തൊഴിലാളി യൂണിയൻ രൂപീകരിച്ചിരുന്നു. അതിനുതൊട്ടു പിന്നാലെയാണ് ഒത്തു തീര്‍പ്പിന് കമ്പനി തയ്യാറായിരിയ്ക്കുന്നത്.