Kannada ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ, ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി കർണാടക സർക്കാർ
Ugliest Language in India കന്നടയാണെന്ന് (Kannada) ഗുഗിളിൽ സേർച്ചിൽ വന്നതിന്റെ പിന്നീലെയാണ് കർണാടക നിയമ നടപടിക്ക് ഒരുങ്ങുന്നത്.
Bengaluru : ഗുഗിൾ സേർച്ചിൽ (Google Search) ലഭിച്ച വിവരത്തെ തുടർന്നാണ് ടെക് ഭീമിനായി ഗുഗിളിനെതിരെ നിയമനടപടിക്ക് ഒരുങ്ങി കർണാടക (Karnataka) സർക്കാർ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ (Ugliest Language in India) കന്നടയാണ് (Kannada) ഗുഗിളിൽ സേർച്ചിൽ വന്നതിന്റെ പിന്നീലെയാണ് കർണാടക നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ഗൂഗിളിൽ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതാണെന്ന് തിരയുമ്പോൾ കന്നടയാണെന്ന ഫലം ലഭിക്കുന്നതാണ് നിയമ പ്രശ്നത്തിന് വഴി ഒരുക്കിയത്. ഈ ഫലത്തിന്റെ സ്ക്രീൻഷോട്ട് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഒരു വെബ്സൈറ്റിനെ ഉദ്ദരിച്ചാണ് ഗുഗിൾ കന്നടാ വൃത്തികെട്ട ഭാഷയാണെന്ന് വിവരം നൽകിയത്. ആ വെബ്സൈറ്റിനെതിരെ വലിയോ തോതിൽ ഗൂഗിൾ ഉപഭോക്താക്കൾ ഒന്നടങ്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നിലിവൽ വെബ്സൈറ്റ് ഗൂഗിളിൽ ലഭ്യമല്ല.
ഗുഗിളിനെതിരെ നോട്ടീസ് അയക്കുമെന്ന് കർണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിമ്പാവലി അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കാൻ നിയമ വിഭാഗത്തോട് ആവശ്യപ്പെട്ടതായി അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ : നിരോധിത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല റഷ്യൻ കോടതി ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി
വ്യാപകമായ പ്രതിഷോധത്തെ തുടർന്ന് ഗുഗിൾ സേർച്ച ഫലം തിരുത്തുകയും ചെയ്തു. debtconsolidationsquad.com. എന്ന വെബ്സൈറ്റിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുഗിൾ ഈ ഫലം നൽകിയത്. ഓൺലൈനിൽ കന്നട സ്വദേശികളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.
ALSO READ : ClubHouse ഫേക്ക് ഐഡികൾ, പൊറുതി മുട്ടി മലയാള സിനിമ നടന്മാർ
കർണാടക മുൻ മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി വികാരം വൃണപ്പെടുത്തിയതിന് എന്താണ് പ്രതിവിധിയെന്നും ഇത്തരത്തിലുള്ള ഫലങ്ങൾ പ്രതിരോധിക്കാൻ ഗൂഗിളിന് സാധിക്കില്ലെ എന്ന് പറഞ്ഞു. ഈ വിഷയത്തിൽ ഗൂഗിൽ മാപ്പ് പറയണമെന്ന് കർണാടകയിൽ നിന്ന് ബിജെപി എംപി പി സി മോഹൻ ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...