ന്യൂയോർക്ക്: ഫോണിൽ ഡേറ്റാ കൂടുതലുള്ളപ്പോൾ നമ്മുക്ക് ആശ്വാസമായിരുന്നു ഗൂഗിൾ (Google Drive) ഡ്രൈവ്. എത്ര ഡേറ്റ വേണമെങ്കിലും മാറ്റാനും ബാക്ക് അപ്പ് എന്ന നിലയിലും ഗൂഗിൾ ഡ്രൈവ് ഏറ്റവും ഗുണകരമായിരുന്നു. ഇതിൽ തന്നെ ഗൂഗിൾ ഫോട്ടോസാണ് ഏറ്റവും നല്ല ഒാപ്ഷൻ ഫോണിലെ അത്രയും ഫോട്ടോകൾ ബാക്കപ്പിൽ കിടക്കും.
എന്നാൽ യൂസേഴ്സിനെ (Users) ആശങ്കയിലാക്കി ഒരു പുത്തൻ നയം ഗൂഗിൾ നടപ്പാക്കുകയാണ്. ഇനി മുതൽ ഗൂഗിൾ ഫോട്ടോസിൽ അൺലിമിറ്റഡ് ഫ്രീ സ്പേസ് എന്ന ഒാപ്ഷനില്ല. പകരം അത് 15GB യാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിലും കൂടുതൽ മെമ്മറി ഇനി ആവശ്യമുണ്ടെങ്കിൽ അതിന് പണം നൽകേണ്ടി വരും.
ALSO READ : CoWIN portal ന് പുതിയ നാലക്ക സെക്യൂരിറ്റി കോഡ് സംവിധാനം ആരംഭിച്ചു; എന്താണിത്? എങ്ങനെ ലഭിക്കും?
ഇതിന് തന്നെ മൂന്ന് ഒാപ്ഷനുകളുണ്ട്. ആദ്യത്തെ ഒാപ്ഷനിൽ പ്രതിമാസം 130 രൂപ കൊടുത്ത് 100 ജിബി സ്പേസ് ലഭ്യമാകും. ഒരു വർഷത്തേക്കാണെങ്കിൽ 1300 രൂപക്കും ലഭ്യമാണ്.
210 രൂപയുടെ പ്ലാനിൽ 200 ജി.ബി ഡേറ്റയാണ് ബാക്കപ്പിൽ ഉപയോഗിക്കാവുന്നത്. പ്രതിമാസം 650 രൂപക്കുള്ളതാണ് അടുത്ത പ്ലാൻ. കിട്ടുന്ന സ്പേസ് 2TBയാണ് ഒരു വർഷത്തേക്കാണെങ്കിൽ നിങ്ങൾക്ക് 6500 രൂപക്കും ഇത് ലഭ്യമാകും ഇത് ആൻഡ്രോയിഡ് യൂസർമാർക്കുള്ളതാണ്.
ആപ്പിൾ യൂസർമാർക്കും പ്ലാനുകൾ ഇതു പോലെ തന്നെ. 195 രൂപയുടേതാണ് പ്ലാൻ തുടങ്ങുന്നത്. ഇന്ത്യൻ യൂസർമാരെ സംബന്ധിച്ചിടത്തോളം 100 ജി.ബി താരതമ്യേനെ ഭേദപ്പെട്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...