നെയ്യാറ്റിൻകര സംഭവം: പൊലീസ് അക്കാഡമിയുടെ Website Hack ചെയ്തു
നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധിച്ച് കേരള സൈബർ വാരിയേഴ്സ് പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. അച്ഛന്റെ കുഴിമാടം വെട്ടുന്ന മകന്റെ ചിത്രം വെച്ചാണ് വെബ്സൈറ്റ് ഹാക്കി ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴസ് പൊലീസ് അക്കാഡമി വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സാധാരണക്കാരോടുള്ള സംസ്ഥാന പൊലീസിന്റെ വേർതിരിവ് കാണിക്കുന്ന വിധമുള്ള ഇടപടലിനെതിരെ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴ്സ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ALSO READ: ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: നെയ്യാറ്റിൻകര മരിച്ച ദമ്പതികളുടെ മകൻ ആശുപത്രിയിൽ
സ്വന്തം അച്ഛനും അമ്മയും കൺമുന്നിൽ വെന്ത് മരിച്ചപ്പോൾ മനുഷ്യത്വമില്ലാത്ത രീതിയിലുള്ള പൊലീസിന്റെ ഇടപെടിലിനെ വിമർശിച്ചാണ് സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് (Facebook) പോസ്റ്റ് ആരംഭിക്കുന്നത്. യാതൊരു മനസാക്ഷിയും കാണിക്കാതെ സ്വന്തം അച്ഛന്റെ മൃതദേഹം അടക്കുന്നതിനായി കുഴി വെട്ടുന്നതിനിടെ നെയ്യാറ്റികര പൊലീസ് എസ്ഐ ഉപയോഗിക്കുന്ന വാക്ക് പ്രയോഗങ്ങൾ തികച്ചു ക്രൂരതയാണെന്നാണ് വാരിയേഴ്സ് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്.
ALSO READ: നെയ്യാറ്റിന്‍കരയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തത്: മുഖ്യമന്ത്രി
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവമാണ് കേരള പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നിരിക്കുന്നത്. പരാതി നൽകാനെത്തിയ അച്ഛനെയും മകളെ അപമാനിക്കുന്ന തിരുവനന്തപുരത്തെ പൊലീസും ഉപജീവനത്തിനായി പഴക്കച്ചവടം നടത്തിയവനെ കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകം നടത്തിയ പൊലീസിന്റെ വീഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ (Social Media) ചർച്ചയായിരുന്നു. പാവപ്പെട്ടവനും പണക്കാരനും ഒരേ നീതി ഉറപ്പാക്കാൻ കേരള പൊലീസിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് സൈബർ വാരിയേഴ്സ് തങ്ങളുടെ പോസ്റ്റിലൂടെ ചോദിക്കുന്നു. സംസ്ഥാന പൊലീസ് എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിക്കുന്നത് കേരള പൊലീസ് അക്കാഡമിയിൽ നിന്നാണ്. അത് കൃത്യമായി നടക്കുന്നില്ലെന്നുള്ള സൂചനയാണ് ഈ പൊലീസ് ഉദ്യോഗസ്ഥരുടെ ഇതുപോലെയുള്ള ഇടപ്പെടലുകൾ. അതുകൊണ്ട് തന്നെയാണ് അക്കാഡമിയുടെ വെബ് സൈറ്റ് തന്നെ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തത്.
കേരള സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്