ഹൈടെക് പൊലീസ്: ഇനി സിസിടിവി കുറ്റവാളികളെ തിരിച്ചറിയും!
സോഫ്റ്റ്‌വെയര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് എല്ലാ നിയന്ത്രണവും സൈബര്‍ഡോമിന് മാത്രമാകും.
സി.സി.ടി.വിയില്‍ പതിയുന്ന ചിത്രത്തില്‍ നിന്നും കുറ്റവാളിയെ കണ്ടെത്തുന്ന സംവിധാനവുമായി കേരള പൊലീസ്.പൊലീസ് തേടുന്ന ഒരാള്‍ നഗരത്തിലെ ഏത് സിസിടിവിയില്‍ പതിഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്.
ഐസ് ഏജ് എന്ന സോഫ്‌റ്റ് വെയര്‍ ഉപയോഗിച്ചാണ് പൊലീസിന്‍റെ ഡേറ്റബേസില്‍ നിന്നും കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക.
ഈ സോഫ്‌റ്റ് വെയര്‍ കേരള പൊലീസിന്‍റെ സൈബര്‍ ഡോമിന് വൈകാതെ കൈമാറും. സോഫ്റ്റ്‌വെയര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് എല്ലാ നിയന്ത്രണവും സൈബര്‍ഡോമിന് മാത്രമാകും.
ന്യൂറോഫ്‌ളെക്‌സ് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകരായ സാവിയോ വിക്ടര്‍, ആര്‍. പ്രണോയി എന്നിവര്‍ ചേര്‍ന്നാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. കുറ്റവാളികളുടെ ഡേറ്റബേസ് കൂടാതെ വാഹനങ്ങളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
ഇതുവഴി വാഹനങ്ങളുടെ നമ്പര്‍ സൂം ചെയ്യാനും എളുപ്പത്തില്‍ വാഹനം തിരിച്ചറിയാനും സാധിക്കും. ഗ്രാഫിക് പ്രോസസി൦ഗ് യൂണിറ്റ് (ജി.പി.യു.) ആവശ്യമായുള്ള ഈ സംവിധാനത്തിന്‍റെ പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
ഈ സംവിധാനം ഏതൊക്കെ മേഖലകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേരളാ പൊലീസിന്‍റേതായിരിക്കും.