Kerala Tourism Mobile App : കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി [Watch]
Kerala Tourism Mobile App സൂപ്പർ സ്റ്റാർ മോഹൻലാൽ (Mohanlal) പുറത്തിറക്കി.
Thiruvananthapuram : കേരള ടൂറിസത്തിന്റെ മൊബൈൽ ആപ്പ് (Kerala Tourism Mobile App) സൂപ്പർ സ്റ്റാർ മോഹൻലാൽ (Mohanlal) പുറത്തിറക്കി. ടൂറിസം വകുപ്പ് മന്ത്രി മൂഹമ്മദ് റിയാസിന്റെ (Muhammed Riyas) സാന്നിധ്യത്തിലായിരുന്നു നവീകരിച്ച് ആപ്പിന്റെ ഉദ്ഘാടനം.
ഉപഭോക്തകൾക്ക് പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പിന്റെ രൂപകൽപ്പന. ഘട്ടഘട്ടമായി രൂപീകരിച്ച ആപ്പിന്റെ സമ്പൂർണ പതിപ്പാണ് മോഹൻലാൽ ഇന്ന് സെപ്റ്റംബർ 11ന് അവതരിപ്പിച്ചിരിക്കുന്നത്.
"കേരളത്തിലെ ആരും അറിയപ്പെടാത്ത ഒരുപാട വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് അവ ഈ അപ്പിലൂടെ കണ്ടെത്താൻ സാധിക്കട്ടെ" മോഹൻലാൽ ഉദ്ഘാടന വേളയിൽ പറഞ്ഞു.
ആപ്പ് ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടും.
ALSO READ : Tourism Sector Vaccination: ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങൾ ലഭിക്കുകയും ചെയ്യും.
ALSO READ : government jobs kerala:ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ അസിസ്റ്റൻറ്, ട്രൈബൽ വകുപ്പിൽ എസ്.ടി പ്രമോട്ടർ
ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...