സ്മാർട്ട് മീറ്ററുകൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കെഎസ്ഇബി ഈ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു. ആദ്യ ഘട്ടത്തിൽ തലസ്ഥാനത്താകും ഇത് നടപ്പിലാക്കുക. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാവുവെന്ന് കാണിച്ച് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.വൈദ്യുതിയുടെ ഉപഭോഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഡിജിറ്റൽ മീറ്ററാണ് സ്മാർട്ട് മീറ്റർ. ഏറ്റവും വലിയ പ്രത്യേകത ഈ മീറ്റർ നമുക്ക് എവിടെയിരുന്നും നിയന്തിക്കാമെന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തൊക്കെയാണ് സ്മാർട്ട് മീറ്ററിന്റെ ഗുണങ്ങൾ?


വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് സമയാസമയങ്ങളില്‍ അറിയാന്‍ കഴിയുന്നത് കാരണം വൈദ്യുത ഉപഭോഗവും ബില്ലും കുറയ്കാനാകും. പരിസ്ഥിതിസംരക്ഷണത്തിന്  ഉപഭോഗം മൊത്തത്തില്‍ കുറയുന്നത് ഗുണകരമാകും. ഉപഭോഗം, തുക എന്നിവ കണക്കാക്കുമ്പോഴും ഉള്ള തെറ്റുകളും തര്‍ക്കങ്ങളും ഒഴിവാക്കാം. ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുന്നത് കാരണം വൈദ്യുതി മോഷണം  തടയാം. വൈദ്യുതി ലാഭിക്കുന്നതിലൂടെ ദൗര്‍ലഭ്യം മൂലമുള്ള പവ്വര്‍ കട്ട്, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാനാകും. 


സ്മാര്‍ട്ട്‌ മീറ്ററുകൾ  ഉയര്‍ന്ന വില നൽകിയാലാണ് വാങ്ങാൻ സാധിക്കുക എന്നൊരു ധാരണയുണ്ട്.എന്നാൽ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായപ്പോള്‍ പുതിയ ഉത്പാദകര്‍ രംഗത്ത് എത്തി നിര്‍മ്മാണം വർധിച്ചത്  വിപണിയിലെ മത്സരം കൂടി വില താരതമ്യേന കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത പ്രശ്നം നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഒറ്റയടിക്ക് സ്മാര്‍ട്ട്‌ മീറ്റര്‍ സ്ഥാപിക്കുക പ്രായോഗികമാണോ എന്നതാണ്. ഇപ്പോള്‍ ഉപയോഗത്തില്‍ ഇരിക്കുന്ന സാധാരണ മീറ്ററുകള്‍ ഉപഭോഗം കുറവ് പ്രതീക്ഷിക്കുന്ന പുതിയ അപേക്ഷകര്‍ക്ക് നല്‍കുക വഴി ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.