Latest Power Banks: 10000 mAh ബാറ്ററി, എല്ലാ പോർട്ടുകളും ചാർജ് ചെയ്യാൻ കേബിൾ, അൾട്ടിമേറ്റ് സുതാര്യ പവർ ബാങ്ക്
വെറും 3699 രൂപ വിലയുള്ളതാണിത്. 10000 mAh-ന്റെ കപ്പാസിറ്റി ഉള്ള ഈ പവർ ബാങ്കിന് 22.5W പവർ ഔട്ട്‌പുട്ടാണുള്ളത്
മൊബൈൽ ആക്‌സസറി വിപണിയിൽ മുൻനിരയിലുള്ള കമ്പനികളിലൊന്നായ ഉബോൺ തങ്ങളുടെ ഏറ്റവും പുതിയ പവർ ബാങ്ക്
മാർഷൽ സീരീസ് 2.0 PB-SX-201, കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ അൾട്ടിമേറ്റ് സുതാര്യമായ പവർ ബാങ്കെന്ന് പ്രത്യേകത ഇതിനുണ്ട്.
വെറും 3699 രൂപ വിലയുള്ളതാണിത്. 10000 mAh-ന്റെ കപ്പാസിറ്റി ഉള്ള ഈ പവർ ബാങ്കിന് 22.5W പവർ ഔട്ട്‌പുട്ടാണുള്ളത്. പവർ ഡെലിവറി (പിഡി), ക്വിക്ക് ചാർജ് (ക്യുസി) എന്നീ സാങ്കേതികവിദ്യകളെയും ഇത് സപ്പോർട്ട് ചെയ്യുന്നു. ബിൽറ്റ്-ഇൻ ചാർജിംഗ് കേബിളാണ് ഇതിൻറെ സവിശേഷതകളിലൊന്ന്.രണ്ട് ചാർജിംഗ് കേബിളുകളാണിവ - ഒന്ന് ഐഫോണിനും മറ്റൊന്ന് ടൈപ്പ്-സി ഉപകരണങ്ങൾക്കും.
അത് കൊണ്ട് തന്നെ യാത്രയിലും മറ്റും കയ്യിൽ അധിക കേബിളുകൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ല. ഈ ഇൻബിൽറ്റ് കേബിളുകളുടെ സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ അവരുടെ ഡിവൈസുകൾ ചാർജ് ചെയ്യാൻ കഴിയും.
സുരക്ഷ പ്രധാനമാണ്
ഉബോണിന് സുരക്ഷ പ്രധാനമാണ്.അമിത ചാർജ്ജിംഗ്, ഫോൺ ചൂടാക്കൽ, അമിത വോൾട്ടേജ് എന്നിവയിൽ നിന്ന് പരിരക്ഷിക്കുന്ന വിപുലമായ സുരക്ഷാ സവിശേഷതകൾ ഇതിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അൾട്ടിമേറ്റ് സുതാര്യ പവർ ബാങ്ക് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഉബോൺ എംഡിയും സഹസ്ഥാപകനുമായ ശ്രീ മൻദീപ് അറോറ പറഞ്ഞു.
ഈ നൂതനമായ ഉൽപ്പന്നം നൂതന സാങ്കേതികവിദ്യയും സൗകര്യവും സുരക്ഷയും സംയോജിപ്പിച്ച് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ചാർജിംഗ് പരിഹാരം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർഷൽ സീരീസ് 2.0 പവർ ബാങ്ക് വിപണിയിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...