Twitter Circle: എല്ലാ ട്വീറ്റും എല്ലാവരെയും കാണിക്കണ്ട, വരുന്നു ട്വിറ്ററിന് സർക്കിൾ
ഇൻസ്റ്റഗ്രാമിൻറെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിന് സമാനമായ ഫീച്ചറാണിത്
ന്യൂഡൽഹി: നിങ്ങളുടെ സ്വകാര്യത തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിൽ യൂസറിൻറെ സ്വകാര്യത കൂടി കണക്കിലെടുത്ത് പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. സർക്കിൾ എന്നാണ് ഫീച്ചറിൻറെ പുതിയ പേര്.
ഇൻസ്റ്റഗ്രാമിൻറെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിന് സമാനമായ ഫീച്ചറാണിത്. നിങ്ങളുടെ ട്വീറ്റ് കാണേണ്ടുന്നവരെ പരിമിതപ്പെടുത്താം എന്നാണ് സർക്കിളിൻറെ പ്രത്യേകത. 150 പേർക്ക് മാത്രമായായിരിക്കും പുതിയ ഫീച്ചർ ചുരുക്കുന്നത്. ഇതിൽ തന്നെ 150 പേരെ മാത്രം എപ്പോഴും ഉണ്ടാവണം എന്നും നിർബന്ധമില്ല. ആവശ്യാനുസരണം സർക്കിളിലെ ആളുകളുടെ എണ്ണത്തിലും മാറ്റം വരുത്താം.
അതേസമയം ആദ്യ ഘട്ടമെന്ന നിലയിൽ വളരെ പരിമിതമായ യൂസർമാർക്ക് മാത്രമെ ട്വിറ്റർ സർക്കിൾ ഫീച്ചർ ലഭിക്കുകയുള്ളു. താമസിക്കാതെ മറ്റുള്ളവർക്കും പുതിയ ഫീച്ചർ ലഭ്യമാക്കും. അതേസമയം ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറും അവതരിപ്പിക്കാൻ ട്വിറ്റർ തയ്യാറെടുക്കുകയാണെന്നാണ് സൂചന. നിലവിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഒാപ്ഷൻ ലഭ്യമല്ല.
ഏതായാലും അധികം താമസിക്കാതെ കൂടുതൽ ഫീച്ചറുകൾ ട്വിറ്റർ നടപ്പാക്കും എന്നാണ് റിപ്പോർട്ടുകൾ. താമസിക്കാതെ എല്ലാ അപ്ഡേറ്റുകളും യൂസർമാർക്കായി ട്വിറ്റർ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...