ഒാഡിയോ കാസറ്റ് കണ്ടുപിടിച്ച ലൂ ഒാട്ടൻസ് (Lou Ottens) അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നത്തെ സി.ഡികൾ എന്ന ആശയം പൂർത്തിയാക്കാൻ ഗവേഷണത്തിനുള്ള പങ്കുവഹിച്ച ആളു കൂടിയാണ് അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1957കളിലാണ് ഫിലിപ്പ്സിൻറെ ഹാസെൽറ്റിൽ അദ്ദേഹം ജോലിക്കെത്തിയത്. തുടക്കത്തിൽ ഒാഡിയോ ഉപകരണങ്ങൾ മാത്രം നിർമിക്കലായിരുന്നു ഇവിടെ. ഉച്ചഭാഷിണികൾ,ടേപ്പുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനിടെയാണ് അദ്ദേഹം കാസ്റ്റിൻറെ കണ്ടുപിടുത്തം നടത്തിയത്. കമ്പനിയിലേക്ക് എത്തിയതിന് പിന്നാലെയാണിത്.'


ALSO READ:  Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ


1926ൽ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് 1952ൽ ബെൽജിയത്തിലെ ഫിലിപ്സ് (Philips) ഫാക്ടറിയിലാണ് ജോലി തുടങ്ങുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ൽ ഫിലിപ്സിൻ്റെ പ്രൊഡക്ട് ഡെവലപ്‌മെൻ്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഓഡിയോ കാസറ്റ് നിർമിച്ചു. 1963ൽ കാസറ്റ് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിച്ചു. വാക്ക്മാൻ എന്ന ആശയത്തിൻറെ തുടക്കവും അതോടെയായിരുന്നു.


ALSO READ: International Women's Day 2021: "സ്ത്രീകൾ ആദ്യമായി," വരച്ച് കാട്ടി Google Doodle


ഓട്ടൻസ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും (Japan) കാസറ്റ് നിർമ്മിച്ചു. സോണിയും ഫിലിപ്സുമായി ഉണ്ടാക്കിയ കരാർ ഓട്ടൻസിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്സും സോണിയും ചേർന്ന് രൂപം നൽകിയ കോംപാക്ട് ഡിസ്കിൻ്റെ (സിഡി) പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979-ൽ അദ്ദേഹം വിരമിച്ചു.ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഡച്ച് അസ്സോസിയേഷൻ ഒാഫ് ലോജിസ്റ്റിക്സ് മാനേജ്മെൻറ്  എന്ന കമ്പനിയുടെ ചെയർമാൻ പദവിയിലും അദ്ദേഹം ജോലി ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക