ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞയായ  മാർഗരിറ്റ ഹാക്കിനെ  (Margherita Hack) ആദരിച്ച്  പ്രത്യേക  ഡൂഡിലുമായി   Google.  


COMMERCIAL BREAK
SCROLL TO CONTINUE READING

1922 ജൂണ്‍ 12ന്  ഫ്ലോറെന്‍സിലായിരുന്നു   ലോകപ്രശസ്ത  ജ്യോതിശാസ്ത്രജ്ഞയായ  മാർഗരിറ്റ ഹാക്കിന്‍റെ    (Margherita Hack) ജനനം.  മാർഗരിറ്റ ഹാക്കിന്‍റെ    99ാം  ജന്മദിനത്തിലാണ് Google പ്രത്യേക Doodle അവര്‍ക്കായി സമര്‍പ്പിച്ചത്. 


1995-ൽ മാർഗരിറ്റ ഹാക്ക്  (Margherita Hack)കണ്ടെത്തിയ  asteroid ന് അവരുടെ ബഹുമാനാര്‍ത്ഥം    8558 ഹാക്ക് ( 8558 Hack) എന്നപേര് നല്‍കുകയായിരുന്നു.


ചെറുപ്പം മുതല്‍  ജ്യോതിശാസ്ത്രത്തില്‍ ഏറെ അഭിരുചി പുലര്‍ത്തിയിരുന്നു മാർഗരിറ്റ ഹാക്ക്   (Margherita Hack). ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍  അവര്‍ ഗവേഷണ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവരുടെ പ്രധാനപ്പെട്ടതും ഏറെ പ്രശസ്തമായ തുമായ  നിരീക്ഷണം  നക്ഷത്രങ്ങളുടെ സ്പെക്ട്രോസ്കോപ്പിക് സ്വഭാവം  (spectroscopic characteristics of stars) സംബന്ധിച്ചായിരുന്നു.  ഈ മേഖലയിലെ അവരുടെ  ഗവേഷണത്തില്‍  നക്ഷത്രങ്ങളുടെ രാസഘടന, അവയുടെ ഉപരിതല താപനില, ഗുരുത്വാകർഷണം എന്നിവ ഉള്‍പ്പെടുന്നു.


Also Read: Sundar Pichai’s Birthday: Google CEO സുന്ദര്‍ പിച്ചൈയ്ക്ക് സ്പെഷ്യല്‍ പിറന്നാള്‍ ആശംസകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Ramesh Pokhriyal


1964 മുതൽ 1987 വരെ  Trieste Astronomical Observatoryയുടെ  ചുമതല വഹിച്ചിരുന്നതും    മാർഗരിറ്റ ഹാക്ക്  (Margherita Hack) ആയിരുന്നു. ഈ പദവിയില്‍  എത്തിയ ആദ്യത്തെ ഇറ്റാലിയൻ വനിത  എന്ന കീര്‍ത്തിയും  അവരുടെ പേരിലാണ് . അവരുടെ ആദ്യത്തെ ഗവേഷണ ലേഖനം പ്രസിദ്ധീകരിയ്ക്കുന്നത്‌  1974ലാണ്.  


ശാസ്ത്രത്തിനുപുറമെ, വിദ്യാഭ്യാസം,  രാഷ്ട്രീയം എന്നീ മേഘലയിലും അവര്‍  സജീവമായിരുന്നു.  2012 ജൂൺ 12ന് അവരുടെ   90-ാം ജന്മദിനത്തിൽ ഇറ്റാലിയൻ റിപ്പബ്ലിക്കിന്‍റെ പരമോന്നത ബഹുമതിയായ “ഡാമ ഡി ഗ്രാൻ ക്രോസ്” (Dama di Gran Croce) നല്‍കി അവരെ ആദരിച്ചു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക