Maruti Suzuki Baleno : വമ്പൻ മാറ്റങ്ങളോടെ പുത്തൻ മാരുതി സുസുക്കി ബലെനോ ഫെബ്രുവരിയിലെത്തുന്നു
ഈ വർഷം നിരവധി കാറുകളുടെ പുത്തൻ മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്.
New Delhi : വമ്പൻ അപ്ഡേറ്റുകളുമായി മാരുതി സുസുക്കി ബലെനോ (Maruti Suzuki Baleno) ഈ വർഷം ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്ന് മാരുതി അറിയിച്ചു. ഈ വർഷം നിരവധി കാറുകളുടെ പുത്തൻ മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ബലേനോയെ കൂടാതെ മാരുതി സുസുക്കി അറീനയും, നെക്‌സയും ഒക്കെ ഉൾപ്പെടുന്നുണ്ട്.
ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ മോഡലുകളിൽ ഒന്നാണ് ബലെനോ. 2019 ൽ ബലേനോയുടെ പുതിയ അപ്പ്ഡേറ്റുകൾ വന്നിരുന്നു. മോഡലിന്റെ പുറംമോടിയിൽ നിരവധി മാറ്റങ്ങളാണ് ഈ അപ്ഡേറ്റോട് കൂടി വന്നത്. എന്നാൽ അതൊഴിച്ചാൽ കാറിന്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ കാര്യമായ തന്നെ കൊണ്ട് വന്നിരുന്നില്ല.
2022 ൽ പുറത്തിറങ്ങുന്ന പുതിയ ബലേനോ മോഡലിൽ ഗ്രില്ലിന് മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ഹെഡ് ലാംബ് വരെ എത്തുന്ന വലിയ ഗ്രില്ലോട് കൂടിയാണ് ഇത്തവണ ബലെനോ എത്തുന്നത്. ഹെഡ് ലാമ്പിലും വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. എൽ ഷെയ്പ്ഡ് വ്രാപ്പ് അറൗണ്ട് ഡിസൈനാണ് പുതിയ മോഡലിൽ എത്തുന്നത്. മറ്റ് നിരവധി മാറ്റങ്ങളും കാറിൽ കൊണ്ട് വരുന്നുണ്ട്.
പുതിയ ബലേനോയുടെ ഇന്റീരിയറും പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്. ഇതിന് ഇപ്പോൾ ലേയേർഡ് ഡിസൈനാണ് നൽകിയിരിക്കുന്നത്. കൂടാതെ ബ്രഷ് ചെയ്ത അലുമിനിയം ഇൻസേർട്ടുകളുമുള്ള ഒരു പുതിയ ഡാഷ്‌ബോർഡും ഒരുക്കിയിട്ടുണ്ട്. എസി വെന്റുകൾക്കും ആകർഷണീയമായ രീതിയിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ട്.
ജിയോഫെൻസിംഗ്, റിയൽ ടൈം ട്രാക്കിംഗ്, ഫൈൻഡ് യുവർ കാർ തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകളോടെയാണ് ഈ കൊല്ലം ബലെനോ മോഡൽ എത്തുന്നത്. പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ക്രൂയിസ് കൺട്രോൾ, ഓട്ടോമേറ്റഡ് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോയും കാറിൽ ഉൾപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിരവധി അപ്‌ഗ്രേഡുകളോടെ ഇത്തവണ ബലെനോ എത്തുന്നത് കൊണ്ട് തന്നെ മോഡലിന് വൻ തോതിൽ വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയുടെ നിലവിലെ വില 5.99 ലക്ഷം മുതൽ 9.45 ലക്ഷം രൂപവരെയാണ്. അപ്‌ഡേറ്റ് ചെയ്ത മോഡൽ മെറ്റീരിയലിന്റെ ഗുണനിലവാരവും വൻ തോതിൽ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...